സേമിയയ്ക്ക് ഒപ്പം കാരറ്റ് ചേർത്ത് ഒരു അടിപൊളി പായസം ഉണ്ടാക്കിയാലോ? 

പാൽ ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക.ഒരു സ്പൂൺ നെയ്യ് ഒഴിച്ച് സേമിയ കാരറ്റ് ഒന്ന് വറുത്തെടുക്കുക.അതിലേക്ക് പാൽ ഒഴിച്ച് ഒരു 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക.പായസം ഉണ്ടാക്കുമ്പോൾ കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം. അതിലേക്ക് ഒരു പകുതി മിൽക്ക് മെയ്ഡ് ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക
 

ചേരുവകൾ 

പാൽ -അര ലിറ്റർ

മിൽക് മെയ്ഡ് - പകുതി

സേമിയ-  50 ഗ്രാം

കാരറ്റ് -ഒന്ന്

നെയ്യ് -നാല് ടീസ്പൂൺ

ബദാം പരിപ്പ് -5 എണ്ണം

മുന്തിരി -10 എണ്ണം

അണ്ടിപരിപ്പ് -6 എണ്ണം

തയാറാക്കേണ്ട വിധം

പാൽ ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക.ഒരു സ്പൂൺ നെയ്യ് ഒഴിച്ച് സേമിയ കാരറ്റ് ഒന്ന് വറുത്തെടുക്കുക.അതിലേക്ക് പാൽ ഒഴിച്ച് ഒരു 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക.പായസം ഉണ്ടാക്കുമ്പോൾ കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം. അതിലേക്ക് ഒരു പകുതി മിൽക്ക് മെയ്ഡ് ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക.

നെയ്യിൽ മുന്തിരി അണ്ടിപ്പരിപ്പ് ബദാം വറുത്ത് പായസത്തിലേക്ക് ചേർക്കുക.ചേർത്തതിനുശേഷം ഒരു രണ്ട് മിനിറ്റ് ഒന്ന് ഇളക്കിക്കൊണ്ടിരിക്കണം. പായസത്തിന്റെ  യഥാർത്ഥ രുചി ചെറുതീയിൽ മെല്ലെ മെല്ലെ കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കുന്നതിലാണ്.ഓണത്തിന് സ്വാദിഷ്ടമായ ഒരു പായസം ഇത്രയും സിംപിൾ ആയി തയറാക്കാം.