നാലുമണിക്ക് തലവേദന വേണ്ട, സേമിയ അട മതി!

 

 ചേരുവകൾ

സേമിയ-2കപ്പ്
നെയ്യ്-1 ടീസ്പൂൺ
തേങ്ങ-1 കപ്പ്
നേന്ത്രപ്പഴം -1 എണ്ണം
പഞ്ചസാര-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സേമിയം ആദ്യം നെയ്യിൽ വറുത്ത് എടുക്കുക. തുടർന്ന് തേങ്ങ ചിരകിയതും പഴവും ഇതിലേക്ക് മുറിച്ചിടാം. പിന്നീട് പഞ്ചസാരയും അല്പം വെള്ളവും തളിച്ച് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. എന്നാൽ ഉടഞ്ഞ് പോകരുത്. തുടർന്ന് ഇലയിൽ വെച്ച് ആവിയിൽ അട ഉണ്ടാക്കിയെടുക്കാം.