സോസേജ് പുലാവ് ഉണ്ടെങ്കിൽ ഡിന്നറിന് പിന്നെന്ത് വേണം 

ചിക്കൻ സോസേജ് , അരി, കുറച്ച് പച്ചക്കറികൾ, മസാലകൾ ,കുറച്ച് ഉള്ളി, പച്ചക്കറികൾ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നെയ്യ് അല്ലെങ്കിൽ വെണ്ണ, ഗരം മസാല പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ  ആവശ്യമാണ്

 

ചിക്കൻ സോസേജ് , അരി, കുറച്ച് പച്ചക്കറികൾ, മസാലകൾ ,കുറച്ച് ഉള്ളി, പച്ചക്കറികൾ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നെയ്യ് അല്ലെങ്കിൽ വെണ്ണ, ഗരം മസാല പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ  ആവശ്യമാണ്.നന്നായി ബസ്മതി റൈസ് കഴുകുക. അതിനു ശേഷം 15-20 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക. ഏത് റൈസ്‌ വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം.

ഒരു പാത്രം അടുപ്പിൽ വെച്ച് നെയ്യ് ചേർക്കുക.അതിനുശേഷം അരിഞ്ഞ ഉള്ളി ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഗ്രീൻ പീസ്, അരിഞ്ഞ കാരറ്റ് എന്നിവ ചേർക്കുക.ഇതെല്ലാം 2-3 മിനിറ്റ് വേവിക്കുക.അതിനുശേഷം അരിഞ്ഞ സോസേജുകൾ കൂടി ചേർക്കുക. കുറച്ച് മിനിറ്റ് നന്നായി വേവിക്കുക.

ഗരം മസാലപ്പൊടിയും കുരുമുളകും ചതച്ചതും ഉപ്പും കൂടി ചേർക്കുക. കുതിർത്ത അരി ചേർത്ത് ഇളക്കുക. ഒരു മിനിറ്റ് വേവിക്കുക. അരിക്ക് ഇരട്ടി വെള്ളം ഒഴിക്കുക. ഇളക്കിയ ശേഷം അരി വേകാൻ വെയ്ക്കണം.അരി പൂർണ്ണമായും പാകമായ ശേഷം തീ ഓഫ് ചെയ്യുക.