ചൂടോടുകൂടി ആവി പറക്കുന്ന ചോറിനൊപ്പം ഇനി ബെസ്റ്റ് ചോയ്സ് ഈ സാമ്പാർ!
ചേരുവകൾ
സാമ്പാർ പരിപ്പ് ( ചെറുപയർ പരിപ്പ്)-2 പിടി
വെള്ളരിക്ക കഷണങ്ങളാക്കിയത് -1 ടീകപ്പ്
ഉരുളകിഴങ്ങ് -2 മീഡിയം വലുപ്പം
ചേരുവകൾ
സാമ്പാർ പരിപ്പ് ( ചെറുപയർ പരിപ്പ്)-2 പിടി
വെള്ളരിക്ക കഷണങ്ങളാക്കിയത് -1 ടീകപ്പ്
ഉരുളകിഴങ്ങ് -2 മീഡിയം വലുപ്പം
ക്യാരറ്റ് -1 ചെറുത്
വെണ്ടക്ക -3-4
മുരിങ്ങക്ക -7-8 കഷണം
തക്കാളി -2
സവാള -1
ചെറിയുള്ളി -6
വാളൻ പുളി - ഒരു ചെറിയ കഷണം 1/2 കപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.ഇത് ഒഴിവാക്കണമെങ്കിൽ തക്കാളി കൂടുതൽ ചേർക്കുക
കായപൊടി -1/4 റ്റീസ്പൂൺ
മുളക്പൊടി -1 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
മല്ലിപൊടി -1 റ്റീസ്പൂൺ
ഉലുവാപൊടി -3 നുള്ള് ( ഈ പൊടികൾ ചേർക്കെണ്ടെങ്കിൽ സാമ്പാർപൊടി കൂടുതൽ ചേർത്താൽ മതിയാകും)
സാമ്പാർ പൊടി -3-4 റ്റീസ്പൂൺ
മല്ലിയില അരിഞത് -3 റ്റീസ്പൂൺ
ഉപ്പ്,എണ്ണ,കടുക് -പാകത്തിനു
ഉഴുന്ന് പരിപ്പ് -1 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
വറ്റൽമുളക് -2
തയ്യാറാക്കുന്ന വിധം
പരിപ്പ് ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത്ത് പാകത്തിനു വെള്ളവും ചേർത്ത് വേവിക്കാൻ വക്കുക.പരിപ്പ് പകുതി വേവാകുമ്പോൾ അരിഞ് വച്ചിരിക്കുന്ന പച്ചകറികൾ ചേർക്കുക. തക്കാളിയും, വെണ്ടക്കയും വേറെ വഴറ്റി ഒടുവിൽ ചേർത്താൽ സ്വാദ് കൂടും.
ഞാൻ സാധാരണ എല്ലാം കൂടെ ഒരുമിച്ച് പരിപ്പിന്റെ കൂടെ കുക്കറിൽ ആണു വേവിക്കാറു,വേറെ വേറെ വേവിക്കാറില്ല.മഞൾ പൊടി പാകത്തിനു ഉപ്പ് ഇവ ചേർത്ത് വേവിച്ച് എടുക്കുക.
ശെഷം മുളകുപൊടി,മല്ലിപൊടി, ഇവ ചേർത്തിളക്കി ചൂടായി പച്ചമണം മാറി വരുമ്പോൾ പുളി വെള്ളം ചേർത്ത് കൊടുക്കുക.ശേഷം സാമ്പാർ പൊടി ചേർത്തിളക്കി ചൂടാക്കുക .
ഒന്ന് ചൂടായി ചെറുതായി തിള വരുമ്പോൾ ഉലുവാപൊടി, കായ പൊടി ഇവ ചേർത്തിളക്കി ചെറിയ തിള വന്ന ശേഷം തീ ഓഫ് ചെയ്യാം.ശെഷം മല്ലിയില വിതറാം. (തക്കാളിയും വെണ്ടക്കയും ഒടുവിൽ ചേർക്കുന്നവർക്ക് അങ്ങനെ ചെയ്യാം .അവ 2 ഉം ഒന്നു വഴറ്റിയൊ അല്ലാതെയോ ചേർക്കാം.)
ഇനി പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്,കറിവേപ്പില,ഉഴുന്നു പരിപ്പ്, ചെറിയുള്ളി അരിഞത് ഇവ താളിച്ച് സാമ്പാറിലേക്ക് ചേർത് ഇളക്കി ഉപയോഗിക്കാം.