കറിയിൽ ഉപ്പ് കൂടിയോ? ഈ ട്രിക്കുകൾ ഉപയോഗിച്ച് രുചി തിരികെ കൊണ്ടുവരാം
നാം എത്ര ശ്രദ്ധയോടെ പാചകം ചെയ്താലും ചിലപ്പോൾ ചെറിയ പിഴവുകൾ സംഭവിക്കാറുണ്ട്. അതിൽ ഏറ്റവും സാധാരണവും അല്പം വിഷമിപ്പിക്കുന്നതുമായൊരു പ്രശ്നമാണ് കറികളിൽ ഉപ്പ് കൂടിപ്പോകുന്നത്. ഏറെ അധ്വാനിച്ച് തയ്യാറാക്കിയ വിഭവം ഇതുമൂലം വിളമ്പാൻ കഴിയാതെ വരുന്നത് അസ്വസ്ഥതയുണ്ടാക്കും.
നാം എത്ര ശ്രദ്ധയോടെ പാചകം ചെയ്താലും ചിലപ്പോൾ ചെറിയ പിഴവുകൾ സംഭവിക്കാറുണ്ട്. അതിൽ ഏറ്റവും സാധാരണവും അല്പം വിഷമിപ്പിക്കുന്നതുമായൊരു പ്രശ്നമാണ് കറികളിൽ ഉപ്പ് കൂടിപ്പോകുന്നത്. ഏറെ അധ്വാനിച്ച് തയ്യാറാക്കിയ വിഭവം ഇതുമൂലം വിളമ്പാൻ കഴിയാതെ വരുന്നത് അസ്വസ്ഥതയുണ്ടാക്കും.
ഉപ്പും എരിവും അമിതമായാൽ ഭക്ഷണത്തിന്റെ രുചിയെയും ആരോഗ്യത്തെയും ബാധിക്കാം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ചില ലളിതമായ വഴികൾ അറിയുന്നത് പാചകത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകും. അബദ്ധത്തിൽ ഉപ്പ് കൂടിയ കറികളെ വീണ്ടും രുചികരമാക്കാൻ ചില എളുപ്പ മാർഗങ്ങൾ പരീക്ഷിക്കാം.
ഉരുളക്കിഴങ്ങ്
ഉപ്പ് അധികമായാൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രീതിയാണിത്. ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വലിയ കഷ്ണങ്ങളായി മുറിക്കാം. ഇത് കറിയിൽ ഇട്ട് 15-20 മിനിറ്റ് വെയ്ക്കാം. ഉരുളക്കിഴങ്ങ് കറിയിലെ അമിതമായ ഉപ്പിനെ വലിച്ചെടുക്കും. വിളമ്പുന്നതിന് മുൻപ് ഈ കഷ്ണങ്ങൾ മാറ്റാൻ മറക്കരുത്.
ഗോതമ്പ് മാവ് ഉരുളകൾ
നിങ്ങളുടെ കയ്യിൽ ഉരുളക്കിഴങ്ങ് ഇല്ലെങ്കിൽ ഗോതമ്പ് മാവ് ഉപയോഗിക്കാം. ഗോതമ്പ് മാവ് അല്പം വെള്ളം ചേർത്ത് ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക. ഇത് ഉപ്പ് വലിച്ചെടുക്കാൻ സഹായിക്കും. കറി അടുപ്പിൽ നിന്നും മാറ്റുന്നതിനു മുൻപ് ഈ ഉരുളകൾ നീക്കം ചെയ്യാം.
തേങ്ങാപ്പാൽ ചേർക്കാം
ഗ്രേവിയുള്ള കറികളാണെങ്കിൽ (പ്രത്യേകിച്ച് മീൻ കറി, ചിക്കൻ കറി) അല്പം കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുന്നത് ഉപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് കറിക്ക് കൂടുതൽ സ്വാദ് നൽകുകയും അമിതമായ എരിവും ഉപ്പും ബാലൻസ് ചെയ്യുകയും ചെയ്യും.
തൈര് അല്ലെങ്കിൽ ക്രീം
വെജിറ്റബിൾ കറികളിലോ കുറുമയിലോ ആണ് ഉപ്പ് കൂടിയതെങ്കിൽ ഒരു ടേബിൾ സ്പൂൺ തൈരോ ഫ്രഷ് ക്രീമോ ചേർക്കാം. ഇത് ഉപ്പിന്റെ കാഠിന്യം കുറയ്ക്കുകയും ഗ്രേവിക്ക് നല്ല കട്ടി നൽകുകയും ചെയ്യും.
സവാള വഴറ്റി ചേർക്കാം
കറിയിലെ വെള്ളം അധികം കൂട്ടാതെ ഉപ്പ് കുറയ്ക്കണമെന്നുണ്ടെങ്കിൽ ഒരു സവാള കനം കുറച്ച് അരിഞ്ഞ് വെളിച്ചെണ്ണയിൽ നന്നായി വഴറ്റി കറിയിൽ ചേർക്കാം. സവാളയുടെ മധുരം ഉപ്പിനെ ക്രമീകരിക്കാൻ സഹായിക്കും.