പഞ്ഞിപോലെ മൃദുവായ റവ കേസരി: ഈ രഹസ്യക്കൂട്ട് ചേർത്താൽ രുചി ഇരട്ടിയാകും

തേങ്ങ ചിരകിയത്- 1/4  കപ്പ്
റവ- 1 കപ്പ്
പഞ്ചസാര- 1 കപ്പ്
ഏലയ്ക്ക്- 1 ടീസ്പൂൺ
വെള്ളം- 3 കപ്പ്
 

ചേരുവകൾ

തേങ്ങ ചിരകിയത്- 1/4  കപ്പ്
റവ- 1 കപ്പ്
പഞ്ചസാര- 1 കപ്പ്
ഏലയ്ക്ക്- 1 ടീസ്പൂൺ
വെള്ളം- 3 കപ്പ്
ബദാം- 1/4 കപ്പ്
കുങ്കുമപ്പൂവ്- ലഭ്യമെങ്കിൽ
നെയ്യ്- 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിക്കാം. നെയ്യ് ചൂടായി വരുമ്പോൾ കാൽ കപ്പ് ചിരകിയ തേങ്ങ ചേർത്തു വേവിച്ചു മാറ്റാം. അതേ പാനിലേയ്ക്ക് കുറച്ചു കൂടി നെയ്യ് ചേർത്തു ചൂടാക്കാം. ശേഷം ഒരു കപ്പ് റവ ചേർത്തു വറുക്കാം. റവ വെന്തു വരുമ്പോൾ മൂന്ന് കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാം.വെള്ളം നന്നായി വറ്റി കഴിയുമ്പോൾ ഒരു കപ്പ് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ കുങ്കുമപ്പൂവ് ലഭ്യമെങ്കിൽ അത് കുതിർത്ത വെള്ളം രണ്ട് ടീസ്പൂൺ ചേർക്കാം. ചെറിയ കഷ്ണമാക്കിയ ബദാം കാൽ കപ്പും, കാൽ കപ്പ് നെയ്യും ഒഴിച്ചിളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം. ഇനി ഇത് ചൂടോടെ മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി ആവശ്യാനുസരണം വിളമ്പി കഴിച്ചു നോക്കൂ.