നവരാത്രി വ്രതക്കാരുടെ ഇഷ്ടവിഭവം; ഉത്തരേന്ത്യൻ 'സാബുദാന ഖിച്ഡി' നമുക്കും തയ്യാറാക്കാം
4-6 മണിക്കൂർ മുൻപ് കുതിർത്തുവച്ച സാബുദാന/ചൗവ്വരി വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക. ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കുക, ജീരകം ചേർക്കുക.
ആവശ്യമായവ
സാബുദാന/ ചൗവ്വരി - 1 കപ്പ്
നെയ്യ് അല്ലെങ്കിൽ എണ്ണ - 2 ടേബിൾസ്പൂൺ
ജീരകം - 1 ടീസ്പൂൺ
പച്ചമുളക് (അരിഞ്ഞത്) - 1-2
ഉരുളക്കിഴങ്ങ് - 1 ഇടത്തരം ( ചതുര കഷണങ്ങളാക്കി മുറിച്ച് വേവിച്ചത്)
വറുത്ത നിലക്കടല - 1/4 കപ്പ് ( ചതച്ചത്)
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - അരിഞ്ഞത് (അലങ്കാരത്തിനായി)
നാരങ്ങയുടെ നീര് - ആവശ്യത്തിന്
പഞ്ചസാര - 1 ടീസ്പൂൺ (ഓപ്ഷണൽ)
തയ്യാറാക്കുന്ന രീതി
4-6 മണിക്കൂർ മുൻപ് കുതിർത്തുവച്ച സാബുദാന/ചൗവ്വരി വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക. ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കുക, ജീരകം ചേർക്കുക. ശേഷം അരിഞ്ഞ പച്ചമുളകും വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. കുതിർത്ത സാബുദാന, ചതച്ച നിലക്കടല, ഉപ്പ്, പഞ്ചസാര (ഓപ്ഷണൽ) എന്നിവ ചേർത്ത് ഇളക്കുക.
സാബുദാന അർദ്ധസുതാര്യമാകുന്നതുവരെ 5-7 മിനിറ്റ് വേവിക്കുക. ശേഷം ഇതിലേക്ക് നാരങ്ങാനീര് പിഴിഞ്ഞ് മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.