റുമാലി റൊട്ടി തയ്യാറാക്കിയാലോ ?
May 21, 2026, 19:50 IST
ചേരുവകൾ
മൈദ – 3/4 കപ്പ്
ഗോതമ്പ് – 1/4 കപ്പ്
എണ്ണ – 2 ടേബിൾ സ്പൂൺ
ഉപ്പ് – 1/4 ടീ സ്പൂൺ
പഞ്ചസാര – 1/2 ടീ സ്പൂൺ
ഇളം ചൂട് വെള്ളം – 3/4 കപ്പ്
തയ്യാറാക്കുന്ന വിധം
മുക്കാൽ കപ്പ് മൈദയിലേയ്ക്ക് കാൽ കപ്പ് ഗോതമ്പ് പൊടിയും രണ്ട് ടേബിൾസ്പൂൺ എണ്ണയും ചേർക്കാം. ഇതിലേയ്ക്ക് കാൽ ടീസ്പൂൺ ഉപ്പും മുക്കാൽ കപ്പ് വെള്ളവും ഒഴിച്ച് മാവ് കുഴച്ചെടുക്കാം. മാവിൽ നിന്ന് അൽപം വീതം എടുത്ത് ഉരുട്ടി കട്ടി കുറച്ച് പരത്താം.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേയ്ക്ക് പരത്തിയ റുമാലി റൊട്ടി വച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം. ശേഷം ചട്നിക്കൊപ്പം കഴിച്ചു നോക്കൂ.