ഇനി തക്കാളി ഇങ്ങനെ വറുത്തെടുത്താലോ?

മൈദ- 1 ഗ്ലാസ്
  അരിപ്പൊടി- 1/4 ടീസ്പൂൺ
  മുളകുപൊടി- 1 ടീസ്പൂൺ
  ഗരം മസാല- 1 ടീസ്പൂൺ
 

ചേരുവകൾ

    മൈദ- 1 ഗ്ലാസ്
    അരിപ്പൊടി- 1/4 ടീസ്പൂൺ
    മുളകുപൊടി- 1 ടീസ്പൂൺ
    ഗരം മസാല- 1 ടീസ്പൂൺ
    അയമോദകം- 1/2 ടീസ്പൂൺ
    കായം- 1/4 ടീസ്പൂൺ
    വെള്ളം- ആവശ്യത്തിന്
    മല്ലിയില- ഒരു പിടി
    കടലപരിപ്പ്- 1/2 ടീസ്പൂൺ
    പച്ചമുളക്- 1
    വെളുത്തുള്ളി- 1
    നാരങ്ങ- 1/2
    ഉപ്പ്- ആവശ്യത്തിന്
    തക്കാളി- 2 
    സൺഫ്ലവർ എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഒരു ഗ്ലാസ് മൈദയിലേക്ക് കാൽ ടീസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ അയമോദകം, കാൽ ടീസ്പൂൺ കായം എന്നിവ ചേർക്കാം.
    ഇതിലേക്ക് അൽപ്പം വെള്ളം ഒഴിച്ചിളക്കി മാവ് തയ്യാറാക്കാം.
    ഒരു പിടി മല്ലിയില കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
    അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് സൺഫ്ലവർ എണ്ണ ഒഴിച്ച് ചൂടാക്കാം.
    തക്കാളി വട്ടത്തിൽ അരിഞ്ഞെടുത്ത് മാവിൽ മുക്കി എണ്ണിയിലേക്ക് ചേർത്ത് വറുത്ത് മാറ്റാം.
    ശേഷം അൽപ്പം മല്ലിയിലയിൽ വറുത്തെടുത്ത കടലപരിപ്പ് അരടീസ്പൂണും, ഒരു പച്ചമുളകും, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. 
    വറുത്തെടുത്ത തക്കാളി ഈ ചട്നിക്കൊപ്പം കഴിച്ചു നോക്കൂ.