ദിവസവും ചോറ് കഴിച്ചു മടുത്തോ?  എങ്കിൽ ഇത് ട്രൈ ചെയ്യൂ

 

തയ്യാറാക്കുന്ന വിധം

വേവിച്ച അരി ഒരു കപ്പ്, രണ്ടു മുട്ട എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. കൂടെ ഒരു ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞത്, രണ്ടു ടേബിൾ സ്പൂൺ സ്പ്രിങ് ഒനിയൻ, അര ടീസ്പൂൺ ഉണക്ക മുളക് ചതച്ചത്, ഉപ്പ്  ആവശ്യത്തിന്, ഒരു ടേബിൾ സ്പൂൺ കറുത്ത എള്ള്. ഒരു വലിയ ബൗളിലേക്കു മുട്ടയും ചോറും എള്ള് ഒഴിച്ചുള്ള മറ്റു ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഒരു നോൺസ്റ്റിക് പാൻ വെച്ച്, ചൂടായി വരുമ്പോൾ മുട്ടയുടെ മിശ്രിതം പാനിലേക്കു ഒഴിക്കാം. മുകളിൽ എള്ള് വിതറി കൊടുക്കാൻ മറക്കരുത്. ഒരു ഭാഗം ഗോൾഡൻ നിറമാകുമ്പോൾ മറിച്ചിട്ടു കൊടുക്കാവുന്നതാണ്. രണ്ടുഭാഗവും പാകമായി കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റാം. ചൂടോടെ കഴിക്കാവുന്നതാണ്.