ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകുന്ന പാനീയം 

കട്ടിയുള്ള തൈര്- 1 കപ്പ് 
    വെള്ളരിക്ക- 1 എണ്ണം 
    ഐസ് ക്യൂബുകൾ- 1/2 കപ്പ് 
    മല്ലിയില- ഒരു പിടി 
 

ചേരുവകൾ

    കട്ടിയുള്ള തൈര്- 1 കപ്പ് 
    വെള്ളരിക്ക- 1 എണ്ണം 
    ഐസ് ക്യൂബുകൾ- 1/2 കപ്പ് 
    മല്ലിയില- ഒരു പിടി 
    കറുത്ത ഉപ്പ് - ആവശ്യത്തിന് 
    കുരുമുളക് പൊടി- ആവശ്യത്തിന് 
    അരിഞ്ഞ ഇഞ്ചി- 1 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം

    മല്ലിയില, വെള്ളരി, ഇഞ്ചി എന്നിവ നന്നായി കഴുകി വൃത്തിയാക്കാം. ശേഷം ഇവ ചെറുതായി അരിഞ്ഞ് തയ്യാറാക്കി വെക്കാം.
    ഒരു ബ്ലെൻഡർ എടുത്ത് അതിലേക്ക് കട്ടിയുള്ള തൈര് ഐസ് ക്യൂബുകൾക്കൊപ്പം ചേർക്കാം, ഇത് നന്നായി പതഞ്ഞു വരുന്നതുവരെ ഒന്നോ രണ്ടോ തവണ ബ്ലെൻഡ് ചെയ്യാം.
    അവസാനമായി, അരിഞ്ഞു വെച്ച മല്ലിയില, ഇഞ്ചി, വെള്ളരിക്ക എന്നിവ ചേർക്കുക. ഒപ്പം ആവശ്യത്തിന് കറുത്ത ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഒരിക്കൽ കൂടി നന്നായി ബ്ലെൻഡ് ചെയ്യാം.
    തണുപ്പിച്ച ഗ്ലാസുകളിലേക്ക് ലസ്സി ഒഴിച്ച് ഉടൻ തന്നെ വിളമ്പാം.