ചായയ്ക്ക് ഇന്ന് കിണ്ണത്തപ്പം ആയാലോ ?

 

ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി- 3 കപ്പ്
പഞ്ചസാര- അര കപ്പ്
തേങ്ങാപ്പാല്‍- ആവശ്യത്തിന്

കിണ്ണത്തപ്പം തയ്യാറാക്കുന്ന വിധം...


ആദ്യം തന്നെ വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാം. അതിന് ശേഷം അലങ്കാരത്തിന് വേണ്ടി മാത്രം അത്യാവശ്യം കട്ടിയിലുള്ള ഈ മിശ്രിതത്തിലേക്ക് കുറച്ച് ജീരകം ചേര്‍ക്കുക. ശേഷം അടിഭാഗം കട്ടിയുള്ള ഒരു പരന്ന പാത്രത്തിലേക്ക് ഈ മാവ് നന്നായി ഇളക്കി ഒഴിക്കുക. ഇത് ആവിയില്‍ വെച്ച് വേവിച്ചെടുക്കുക. വെന്ത് വരുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ചായയുടെ കൂടെ കഴിക്കാം.