ഇതാ ഒരു കിടിലൻ റെസിപ്പി
ചേരുവകള്‍ :
ഓട്‌സ് – 1 കപ്പ്
മുട്ട – 1 എണ്ണം
ഏത്തപ്പഴം – 1 എണ്ണം
പാല്‍ – 3/4 കപ്പ്
വാനില എസന്‍സ് – 1/2 ടീസ്പൂണ്‍
ഉപ്പില്ലാത്ത ബട്ടര്‍ (ഉരുക്കിയത്) – 1 ടേബിള്‍സ്പൂണ്‍
ബേക്കിങ് പൗഡര്‍ – 1 ടീസ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം :
ഒരു മിക്‌സര്‍ ജാറില്‍ ഓട്‌സ് പൊടിച്ചെടുക്കുക, ശേഷം മുട്ട, ഏത്തപ്പഴം, പാല്‍, വനില എസന്‍സ്, ബട്ടര്‍, ബേക്കിങ് പൗഡര്‍, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്തു വീണ്ടും നന്നായി അടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്കു മാറ്റി ഒരു പാത്രം കൊണ്ട് അടച്ചുവച്ച് 10 മിനിറ്റു മാറ്റിവയ്ക്കുക. ഒരു തവ ചൂടാക്കിയ ശേഷം കുറച്ച് ബട്ടര്‍ സ്‌പ്രെഡ് ചെയ്യുക.
ഇതിലേക്ക് രണ്ട് ചെറിയ തവി ബാറ്റര്‍ ഒഴിച്ചുകൊടുത്ത് 1 – 2 മിനിറ്റു കുക്ക് ചെയ്ത് മറിച്ചിട്ട് വീണ്ടും ഒരു മിനിറ്റ് കുക്ക് ചെയ്ത് എടുത്തു മാറ്റിവയ്ക്കുക. എല്ലാം ഇതുപോലെ തയാറാക്കി എടുക്കാം.മുകളിലായി കുറച്ച് ഫ്രഷ് ഫ്രൂട്ട്‌സും തേന്‍ അല്ലെങ്കില്‍ മേപ്പിള്‍ സിറപ്പും ഒഴിച്ച് വിളമ്പാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ട്ടപ്പെടുന്ന ബനാന ഓട്‌സ് പാന്‍കേക്ക് വളരെ എളുപ്പത്തില്‍ തയാറാക്കാം.