നല്ലൊരു പലഹാരത്തിന്റെ റെസിപ്പിയിതാ

കല്ലുമ്മക്കായ – 15 എണ്ണം
പുഴുക്കലരി – 400 ഗ്രാം
ചിരകിയ തേങ്ങ – ഒരു കപ്പ്
ചുവന്നുള്ളി – 10 എണ്ണം
 

ആവശ്യമുള്ള സാധനങ്ങൾ

കല്ലുമ്മക്കായ – 15 എണ്ണം
പുഴുക്കലരി – 400 ഗ്രാം
ചിരകിയ തേങ്ങ – ഒരു കപ്പ്
ചുവന്നുള്ളി – 10 എണ്ണം
പെരുംജീരകം – 1 ടേബിൾസ്പൂൺ
മുളകുപൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വറുത്തു കോരാൻ ആവശ്യമായ വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം കല്ലുമ്മക്കായ തോടു പിളർന്ന് നന്നായി കഴുകി വൃത്തിയാക്കുക. ശേഷം കുതിർത്ത പുഴുക്കലരിയിലേക്ക് തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ഉപ്പും അൽപം വെള്ളവും ചേർത്ത് അരച്ചെടുക്കുക (നന്നായി അരഞ്ഞുപോകരുത്). തോടിനുള്ളിൽ ഈ അരപ്പ് നിറച്ച് ആവിയിൽ വേവിച്ചെടുക്കാം.

തുട‌‌ർന്ന് തോട് വേർപെടുത്തുക. മറ്റൊരു പാത്രത്തിൽ മുളകുപൊടിയും മഞ്ഞൾ പൊടിയും അൽപം ഉപ്പും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്ത് വയ്ക്കാം. ഈ മസാലയിൽ വേവിച്ചുവെച്ച കല്ലുമ്മക്കായ കുറച്ചു നേരം മുക്കി വച്ച ശേഷം വെളിച്ചെണ്ണയിൽ വറുത്തുകോരാം. അധിക നേരം മൊരിയാതെ ശ്രദ്ധിക്കണം.