ഇത്തവണ ദീപാവലിയ്ക്ക് പച്ച പപ്പായ കൊണ്ടൊരു ലഡു തയ്യാറാക്കിയാലോ..

ആദ്യം പപ്പായ നന്നായി കഴുകി അരിഞ്ഞ് എടുക്കുക. നന്നായി പൊടിയായി അരിയുക. ഒരു കടായി ചൂടാക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക. അണ്ടിപരിപ്പ് ചേർക്കുക. ഉണക്ക മുന്തിരി ചേർക്കുക. നന്നായി വഴറ്റുക.

 

ആവശ്യമായവ 

പപ്പായ - 1 എണ്ണം(3 കപ്പ്)
നെയ്യ് - 1 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് - 2 ടേബിൾസ്പൂൺ
ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ
പാൽ - അര കപ്പ്
പഞ്ചസാര - മുക്കാൽ കപ്പ്
ഫുഡ് കളർ പച്ച
തേങ്ങ ചിരകിയത് - അര കപ്പ്
പാൽ പൊടി - അര കപ്പ്
ഏലയ്ക്കപൊടി - 1 ടീസ്പൂൺ

തയ്യാറാക്കുന്നവിധം 

ആദ്യം പപ്പായ നന്നായി കഴുകി അരിഞ്ഞ് എടുക്കുക. നന്നായി പൊടിയായി അരിയുക. ഒരു കടായി ചൂടാക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക. അണ്ടിപരിപ്പ് ചേർക്കുക. ഉണക്ക മുന്തിരി ചേർക്കുക. നന്നായി വഴറ്റുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്യ്ത് മാറ്റിവെച്ച പപ്പായ ചേർക്കുക. പപ്പായ വഴറ്റുക. ഇതിലേക്ക് ചൂടാറിയ പാൽ ചേർക്കുക. പഞ്ചസാര ചേർക്കുക. നന്നായി മിക്സ് ചെയ്യുക.

ലേശം പച്ച നിറത്തിലുള്ള ഫുഡ് കളർ ചേർക്കുക. വീണ്ടും നന്നായി മിക്സ് ചെയ്യുക. ഇത് അടച്ച് വച്ച് 5 മിനുട്ട് കുക്ക് ചെയ്യുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. പാൽ പൊടി ചേർക്കുക. ഏലയ്ക്ക പൊടി ചേർക്കുക. നന്നായി മിക്സ് ചെയ്യുക. തീ കുറച്ച് വെച്ച് നന്നായി കുക്ക് ചെയ്യുക. ഇത് ചൂടാറിയ ശേഷം ബോൾസ് ആക്കുക. ടേസ്റ്റിയായ പപ്പായ ലഡു റെഡി.