ഒരു സ്പൂൺ രസം കുടിക്കുമ്പോൾ തന്നെ നാടൻ രുചിയുടെ തനിമ അറിയാം

ആവശ്യമുള്ളവ

സാമ്പാര്‍ പരിപ്പ് വേവിച്ച വെള്ളം ഒന്നര കപ്പ്

മഞ്ഞള്‍പ്പൊടി -1/2 ടീ സ്പൂണ്‍

മുളക് പൊടി 1 ടീ സ്പൂണ്‍

കുരുമുളക് പൊടി – 1 ടീ സ്പൂണ്‍

മല്ലിപ്പൊടി 1 ടീ സ്പൂണ്‍

 

ആവശ്യമുള്ളവ

സാമ്പാര്‍ പരിപ്പ് വേവിച്ച വെള്ളം ഒന്നര കപ്പ്

മഞ്ഞള്‍പ്പൊടി -1/2 ടീ സ്പൂണ്‍

മുളക് പൊടി 1 ടീ സ്പൂണ്‍

കുരുമുളക് പൊടി – 1 ടീ സ്പൂണ്‍

മല്ലിപ്പൊടി 1 ടീ സ്പൂണ്‍

ജീരകം 1/2 ടീ സ്പൂണ്‍

ചെറിയ ഉള്ളി 5 എണ്ണം

പച്ചമുളക് 2 എണ്ണം

വെളുത്തുള്ളി 4 അല്ലി

ഇഞ്ചി 1 ചെറിയ കഷ്ണം

തക്കാളി 1 വലുത് ചെറിയ കഷ്ണങ്ങളാക്കിയത്

മല്ലിയില

വെളിച്ചെണ്ണ

കായം 1 ചെറിയ കഷ്ണം

വാളന്‍ പുളി പിഴിഞ്ഞത്

കറിവേപ്പില രണ്ടു തണ്ട്

കടുക് ,ഉലുവ കുറച്ച്

തയ്യാറാക്കുന്ന വിധം

ചെറിയ ഉള്ളി, ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ നന്നായി ചതച്ചെടുക്കുക.

വറുത്തിടാന്‍ ആവശ്യമുള്ളവ മാറ്റിവയ്ക്കുക

ബാക്കിയുള്ള ചേരുവകളെല്ലാം നന്നായി യോജിപ്പിച്ചെടുക്കുക

അതിലേക്ക് ഉപ്പു ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.

കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക

അതിലേക്ക് കടുകും കറിവേപ്പിലയും ഉലുവയും വെളിച്ചെണ്ണയില്‍ വറുത്തിടുക