രസം നല്ല രസത്തോടെ ഉണ്ടാക്കാം 

 

 ചേരുവകൾ

    തക്കാളി- 2
    വാളൻപുളി
    മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
    മല്ലിയില
    തേങ്ങയും രണ്ടാം പാൽ- 1 1/2 കപ്പ്
    വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
    കടുക്-1/2 ടീസ്പൂൺ
    വറ്റൽമുളക്- 3
    പച്ചമുളക്- 3
    ചുവന്നുള്ളി- 4
    വെളുത്തുള്ളി- 5
    കുരുമുളക്- 1 ടീസ്പൂൺ
    തേങ്ങാപ്പാൽ - 1/2 കപ്പ്
    ജീരകം- 1 ടീസ്പൂൺ
    കായപ്പൊടി- 1 ടീസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    രണ്ട് തക്കാളി തൊലി കളഞ്ഞെടുക്കാം. അതിലേയ്ക്ക് നാരങ്ങയുടെ വലിപ്പത്തിലുള്ള വാളൻപുളിയും ഒരു പിടി മല്ലിയിലയും ചേർത്ത് കൈ ഉപയോഗിച്ച് ഉടച്ചെടുക്കാം.
    ഇതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കാം. ശേഷം ഒന്നര കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചേർത്തിളക്കി യോജിപ്പിക്കാം.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ വറ്റമുളക്, ചുവന്നുള്ളി, കടുക് എന്നിവ ചേർത്തു വറുക്കാം.
    അതിലേയ്ക്ക് ചുവന്നുള്ളി, കുരുമുളക്, ജീരകം, വെളുത്തുള്ളി എന്നിവ അരച്ചെടുത്തും ചേർത്തിളക്കി യോജിപ്പിക്കാം. ഇവ നന്നായി വഴറ്റിയതിലേയ്ക്ക് തേങ്ങാപ്പാലും തക്കാളിയും യോജിപ്പിച്ച മിശ്രിതം ഒഴിച്ചിളക്കാം.
    ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു തിളപ്പിക്കാം. തിളച്ചു വരമ്പോൾ ഒരു ടീസ്പൂൺ കായപ്പൊടി കൂടി ചേർത്ത് യോജിപ്പിക്കാം.
    ഇതിലേയ്ക്ക് അര കപ്പ് തേങ്ങയുടെ ഒന്നാം പാലൊഴിച്ചിളക്കി അടുപ്പണയ്ക്കാം. ഇനി ചൂട് ചോറിലേയ്ക്ക് ഒഴിച്ച് കഴിച്ചു നോക്കൂ.