നല്ല നാടൻ രസം ഇങ്ങനെ തയ്യാറാക്കൂ

കട്ടിയുള്ള പാത്രത്തില്‍ തക്കാളി, പച്ചമുളക് വെള്ളം ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ പുളി പിഴിഞ്ഞ വെള്ളത്തില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് തക്കാളിയൊടൊപ്പം ചേര്‍ക്കുക. വേവിച്ച പരിപ്പ് നല്ലപോലെ ഉടച്ച് ചേര്‍ക്കുക.
 

ചേരുവകള്‍

തക്കാളി – 4 എണ്ണം
പച്ചമുളക്  –  4 എണ്ണം
മല്ലിയില  – ½ കപ്പ്
പുളി  – നാരാങ്ങാ വലുപ്പത്തില്
സാമ്പാര്‍ പരിപ്പ് വേവിച്ചത്  –  ½ കപ്പ്
മുളക് പൊടി  –  2 ടീസ്പൂണ്‍
മല്ലി പൊടി  – 4 ടീസ്പൂണ്‍
കായ പൊടി  – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  -1 ടീസ്പൂണ്‍
ഉലുവ പൊടി   – ¼ ടീസ്പൂണ്‍
പഞ്ചസാര –    1 ടീസ്പൂണ്‍
ചെറിയ ഉള്ളി –  4 എണ്ണം
വെളുത്തുള്ളി – 5 അല്ലി
കുരുമുളക് പൊടി  – ½ ടീസ്പൂണ്‍
വറ്റല്‍ മുളക്  –  4 എണ്ണം
കടുക്  –  1 ടീസ്പൂണ്‍
ജീരകം – ½ ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില  – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കട്ടിയുള്ള പാത്രത്തില്‍ തക്കാളി, പച്ചമുളക് വെള്ളം ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ പുളി പിഴിഞ്ഞ വെള്ളത്തില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് തക്കാളിയൊടൊപ്പം ചേര്‍ക്കുക. വേവിച്ച പരിപ്പ് നല്ലപോലെ ഉടച്ച് ചേര്‍ക്കുക. ഇതില്‍ ഉള്ളി, വെളുത്തുള്ളി, ജീരകം എന്നിവ ചതച്ച് ആവശ്യത്തിന് വെള്ളം ഉപ്പ് പഞ്ചസാര മല്ലിയില ഇവ ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വറ്റല്‍മുളക്, കറിവേപ്പില, കടുക് ചേര്‍ത്ത് താളിച്ച് കറിയില്‍ ചേര്‍ക്കുക.  സ്വാദിഷ്ടമായ രസം തയ്യാര്‍.