​ഇത് രാവിലെ തന്നെ കുടിച്ചാൽ ഊര്‍ജ്ജം നിറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട

ആവശ്യമുള്ള ചേരുവകള്‍
വാഴപ്പഴം- ഒന്ന്
സ്‌ട്രോബെറി- 5 എണ്ണം
ബ്ലൂബെറി- ഒരു പിടി
മാങ്ങ - ഒന്ന്
ബദാം മില്‍ക്ക്- ആവശ്യത്തിന്

 

ആവശ്യമുള്ള ചേരുവകള്‍
വാഴപ്പഴം- ഒന്ന്
സ്‌ട്രോബെറി- 5 എണ്ണം
ബ്ലൂബെറി- ഒരു പിടി
മാങ്ങ - ഒന്ന്
ബദാം മില്‍ക്ക്- ആവശ്യത്തിന്
തേന്‍- ആവശ്യമെങ്കില്‍ മധുത്തിന്

റെയിന്‍ബോ സ്മൂത്തി തയ്യാറാക്കുന്ന വിധം
എല്ലാ പഴവും ചെറുതായി അരിഞ്ഞ് അത് ബദാം പാലുമായി വേറേ വെറെ മിക്‌സ് ആക്കണം. ശേഷം ഒരു ഗ്ലാസ്സ് എടുത്ത് അതിലേക്ക് ഓരോ പഴവും ഓരോ ലെയര്‍ ആയി ഒഴിച്ച് മിക്‌സ് ആക്കാവുന്നതാണ്. വേണമെങ്കില്‍ കൂടുതല്‍ ഗുണങ്ങള്‍ക്കായി നിങ്ങള്‍ക്ക് അണ്ടിപ്പരിപ്പോ അല്ലെങ്കില്‍ മറ്റ് നട്‌സുകളോ ചേര്‍ക്കാം. നല്ല കിടിലന്‍ സ്മൂത്തി തയ്യാര്‍.

ഗുണങ്ങള്‍ നിരവധി
ഈ സ്മൂത്തി രുചി മാത്രമല്ല നല്‍കുന്നത് ആരോഗ്യത്തിനും ഗുണം ചെയ്യും. വാഴപ്പഴം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതാണ്. അതുകൂടാതെ സ്‌ട്രോബെറി വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ്, ബ്ലൂബെറി ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞതും കൂടാതെ, മാമ്പഴത്തില്‍ വിറ്റാമിന്‍ എ ധാരാളവും ഉണ്ട്. അതോടൊപ്പം തന്നെ ബദാം പാല്‍ ചേരുമ്പോള്‍ അത് ഗുണങ്ങള്‍ ഇരട്ടിയാക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കിക്കൊണ്ട് എല്ലാ പ്രഭാതവും നമുക്ക് തിളക്കമുള്ളതാക്കാം.