ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതാ അടിപൊളി സൂപ്പ്..

മുളപ്പിച്ച റാഗിപ്പൊടി മുക്കാൽ കപ്പ് വെള്ളത്തിൽ നന്നായി കലക്കി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒരു ടീസ്പൂൺ ഒഴിച്ചുകൊടുക്കണം. ഇത് ചൂടായിട്ട് വരുമ്പോൾ ഒരു ടീസ്പൂൺ ജീരകം കൂടി ഇട്ടു കൊടുക്കാം
 

ആവശ്യമായവ

മുളപ്പിച്ച റാഗിപ്പൊടി - 3 ടേബിൾ സ്പൂൺ
ബീൻസ് അരിഞ്ഞത് - ഒരു കപ്പ്
കാരറ്റ് അരിഞ്ഞത് - അരക്കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് - പത്തെണ്ണം
ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
പച്ചമുളക് - 1
മല്ലിയില അരിഞ്ഞത് - അരക്കപ്പ്
നാരങ്ങാനീര് - ഒരു ടേബിൾ സ്പൂൺ
പൊടിച്ച കുരുമുളകുപൊടി - അര ടീസ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഉപ്പ് - ഒരു ടീസ്പൂൺ
ചതച്ച കുരുമുളകുപൊടി - അര ടീസ്പൂൺ
വെള്ളം മൂന്ന് കപ്പ്
വെളിച്ചെണ്ണ - ഒരു ടീസ്പൂൺ
ജീരകം - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

മുളപ്പിച്ച റാഗിപ്പൊടി മുക്കാൽ കപ്പ് വെള്ളത്തിൽ നന്നായി കലക്കി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒരു ടീസ്പൂൺ ഒഴിച്ചുകൊടുക്കണം. ഇത് ചൂടായിട്ട് വരുമ്പോൾ ഒരു ടീസ്പൂൺ ജീരകം കൂടി ഇട്ടു കൊടുക്കാം.ശേഷം നമ്മൾ അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകും കൂടിയിട്ട് കുറച്ചു നേരം വഴറ്റി കൊടുക്കുക. കുറച്ചു വഴന്നു കഴിഞ്ഞാൽ ഇതിലേക്ക് അരിഞ്ഞുവെച്ച ബീൻസ്, ക്യാരറ്റ്, ഉപ്പ് എന്നിവ ചേർത്ത് കുറച്ചു കൂടി  നേരം വഴറ്റി കൊടുക്കാം.

മഞ്ഞൾപൊടിയും, ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് വീണ്ടും വഴറ്റുക. ശേഷം 3 കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് നേരത്തെ കലക്കി വച്ച റാഗിപ്പൊടി ചേർത്ത് വീണ്ടും രണ്ടുമിനിറ്റ് തിളപ്പിച്ച ശേഷം ചതച്ച കുരുമുളകുപൊടിയും കൂടി ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ഒരു ടീസ്പൂൺ നാരങ്ങാനീരും മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് ചൂടോടെ വിളമ്പാം.