ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് വേണോ?

വേണ്ട ചേരുവകൾ

1.റാ​ഗി പൊടി വറുത്തത് 250 ​​ഗ്രാം
2. ഉപ്പ് 1/2 സ്പൂൺ
3. ചൂടുവെള്ളം കുഴയ്ക്കാൻ ആവശ്യത്തിന്

 

വേണ്ട ചേരുവകൾ

1.റാ​ഗി പൊടി വറുത്തത് 250 ​​ഗ്രാം
2. ഉപ്പ് 1/2 സ്പൂൺ
3. ചൂടുവെള്ളം കുഴയ്ക്കാൻ ആവശ്യത്തിന്
4.തിരുമ്മിയ തേങ്ങ കുറച്ചു

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് റാഗി പൗഡർ ഇട്ടിട്ടു ഉപ്പും ചേർത്തു ഒന്നു ഇളക്കി അതിലേക്കു ചൂട് വെള്ളം ഒഴിച്ചു നല്ല മയത്തിൽ കുഴച്ചു എടുക്കുക. ഇനി ഒരു സേവനാഴിയിൽ ഇടിയപ്പം അച്ച് ഇട്ടിട്ട് കുറച്ചു വെളിച്ചെണ്ണ തേച്ചു അതിലേക്കു കുഴച്ചു വച്ച മാവ് ഇട്ടു കൊടുത്തു ഒരു ഇഡലി തട്ടിലേക്കു തേങ്ങ കുറച്ചു ഇട്ടതിനു ശേഷം ഇടിയപ്പം ചുറ്റിച്ചെടുക്കുക. ഇനി ഒരു ഇഡലി പാത്രം അടുപ്പിൽ വെച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ അതിലേക്ക് ഉണ്ടാക്കി വച്ചിരിക്കുന്ന ഇടിയപ്പം മാവ് ഒരു പത്തു മിനിട്ട് ആവി കയറ്റിയാൽ നല്ല മൃദുവായ ഇടിയപ്പം റെഡി.