റാഗി കൊണ്ട് ഒരു സ്പെഷ്യൽ ഡ്രിങ്ക് തയ്യാറാക്കാം
Jan 19, 2025, 09:45 IST
ചേരുവകൾ
റാഗിപ്പൊടി -- 2 ടേബിൾസ്പൂൺ
ഈന്തപ്പഴം -- 2 എണ്ണം (വലുത് )
റോബസ്റ്റ് പഴം -- ഒന്നിന്റെ പകുതി
തേൻ -- 1 ടേബിൾസ്പൂൺ
പാൽ പൊടി -- 1 ടേബിൾസ്പൂൺ
ബേസിൽ സീഡ്‌സ് -- 1 ടീസ്പൂൺ
പാൽ -- 1 കപ്പ്
വെള്ളം
തയാറാക്കുന്ന വിധം
ആദ്യം ബേസിൽ സീഡ്‌സ് കുറച്ചു വെള്ളം ഒഴിച്ച് കുതിർത്താൻ വക്കുക .ഒരു പാനിലേക്കു റാഗിപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുറുക്കി എടുക്കുക .കുറുക്കിഎടുത്ത റാഗി തണുക്കാൻ വയ്ക്കാം.
ഇനി ഒരു മിക്സി ജാറിലേക്കു റാഗി കുറുക്കി എടുത്തതും ഈന്തപ്പഴം ചെറുതായി മുറിച്ചതും പഴം ചെറുതായി മുറിച്ചതും പാൽപ്പൊടി, തേൻ , പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ശേഷം ഇതിലേക്ക് ബേസിൽ സീഡ്‌സ് കുതർത്തിയതും കൂടി ചേർത്ത് മിക്സ് ചെയ്യുക .അപ്പോൾ നമ്മുടെ ഹെൽത്തി ഡ്രിങ്ക് തയാർ .പ്രോട്ടീനും ഫൈബറും ധാരാളം ഉള്ള ഈ ഡ്രിങ്ക് ഒരു പാട് ഗുണങ്ങൾ ഉള്ളതാണ്.