ഇതൊന്നു ട്രൈ ചെയ്തു നോക്കൂ – ആരോഗ്യം കൂടും രുചിയും കൂടും !
ചേരുവകൾ
റാഗിപ്പൊടി(പുട്ടുപൊടി അല്ല) - രണ്ടു കപ്പ്
വെള്ളം - രണ്ടു കപ്പ്
തേങ്ങ ചിരവിയത് - ഒരു കപ്പ്
യീസ്റ്റ് - അര ടീസ്പൂൺ
പഞ്ചസാര - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു ബൌളിൽ രണ്ടു കപ്പ് റാഗിപ്പൊടി എടുക്കുക
- ഇതിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക
- ഇതിൽ പകുതി മാവ് ഒരു ബ്ലെൻഡർ ജാറിലേക്ക് മാറ്റുക. അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരവിയത്, അര ടീസ്പൂൺ യീസ്റ്റ്, ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക. നന്നായി അടിച്ചെടുക്കുക.
- അടിച്ചെടുത്ത മാവ്, നേരത്തെ ബാക്കിയുണ്ടായിരുന്ന മാവിലേക്ക് ചേർത്ത എല്ലാം കൂടെ ഒരുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർക്കുക.
- ഈ മാവ് രണ്ടു മണിക്കൂർ നേരത്തേയ്ക്ക് പുളിക്കാൻ വയ്ക്കുക
- ശേഷം, സാധാരണ അപ്പച്ചട്ടിയിൽ ഇട്ടു ചുഴറ്റി വേവിച്ചെടുക്കുക. രുചികരമായ ഈ അപ്പം, മുട്ടക്കറി, സ്റ്റ്യൂ മുതലായവക്കൊപ്പം കഴിക്കാവുന്നതാണ്.