പാലിന്റെ കൊഴുപ്പും കുങ്കുമപ്പൂവിന്റെ മണവും! നാവിൽ മധുരം നിറയ്ക്കുന്ന റാബ്രി

ചേരുവകൾ

    പാൽ – 1 ലിറ്റർ

    പഞ്ചസാര – 4 ടേബിൾ സ്പൂൺ

    ഏലക്കപ്പൊടി – ½ ടീസ്പൂൺ

    കുങ്കുമപ്പൂവ് – കുറച്ച്

    ബദാം – 10 എണ്ണം

 

ചേരുവകൾ

    പാൽ – 1 ലിറ്റർ

    പഞ്ചസാര – 4 ടേബിൾ സ്പൂൺ

    ഏലക്കപ്പൊടി – ½ ടീസ്പൂൺ

    കുങ്കുമപ്പൂവ് – കുറച്ച്

    ബദാം – 10 എണ്ണം

    പിസ്ത – 10 എണ്ണം

തയ്യാറാക്കുന്ന വിധം

    കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കുക.

    പാൽ തിളച്ചുതുടങ്ങിയാൽ തീ കുറച്ച് ഇടയ്ക്കിടെ ഇളക്കുക.

    പാത്രത്തിന്റെ വശങ്ങളിൽ രൂപപ്പെടുന്ന പാലിന്റെ പാടകൾ പതുക്കെ എടുത്ത് പാലിൽ തന്നെ ചേർക്കുക.

    പാൽ പകുതിയിലധികം കുറുകുന്നതുവരെ കുറഞ്ഞ തീയിൽ വേവിക്കുക.

    പഞ്ചസാരയും ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേർക്കുക.

    അരിഞ്ഞ ബദാമും പിസ്തയും ചേർത്ത് ഇളക്കുക.

    തണുത്തശേഷം ഫ്രിഡ്ജിൽ വെച്ച് വിളമ്പാം.