ക്വിനോവ വെജിറ്റബിൾ ബൗൾ : പോഷകങ്ങൾ നിറഞ്ഞ ലഞ്ച് വീട്ടിലൊരുക്കാം 

 

 ചേരുവകൾ

- ക്വിനോവ – 1 കപ്പ്
- വേവിച്ച കടല – ½ കപ്പ്
- വെള്ളരിക്ക – ½ എണ്ണം
- തക്കാളി – 1 എണ്ണം
- കാരറ്റ് – ½ എണ്ണം
- നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
- ഒലിവ് ഓയിൽ – 1 ടീസ്പൂൺ
- കുരുമുളകുപൊടി, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ക്വിനോവ നന്നായി കഴുകി ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക.
2. വേവിച്ച കടലയും അരിഞ്ഞ പച്ചക്കറികളും തയ്യാറാക്കി വയ്ക്കുക.
3. ഒരു ബൗളിൽ വേവിച്ച ക്വിനോവയും കടലയും പച്ചക്കറികളും ചേർക്കുക.
4. നാരങ്ങാനീര്, എണ്ണ, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
5. ആവശ്യത്തിന് മല്ലിയില വിതറി വിളമ്പാം.