കോവയ്ക്ക പെട്ടെന്ന് വെന്ത് കിട്ടാന്‍ ഇതു ചേര്‍ക്കൂ
കോവയ്ക്ക– 250 ഗ്രാം
.വെളിച്ചെണ്ണ– 1 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്– 50 ഗ്രാം
തേങ്ങ– ചിരകിയത് ആവശ്യത്തിന്
കടുക്– 1 ടിസ്പൂൺ
കറിവേപ്പില– കുറച്ച്
ആവശ്യമുള്ളവ
കോവയ്ക്ക– 250 ഗ്രാം
.വെളിച്ചെണ്ണ– 1 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്– 50 ഗ്രാം
തേങ്ങ– ചിരകിയത് ആവശ്യത്തിന്
കടുക്– 1 ടിസ്പൂൺ
കറിവേപ്പില– കുറച്ച്
ഉപ്പ്മ,ഞ്ഞൾപ്പൊടി
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ശേഷം തോരന് ആവശ്യമായ വലുപ്പത്തിൽ മുറിച്ചെടുത്ത കോവയ്ക്ക ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മുങ്ങുന്ന വെള്ളത്തിൽ വേവിച്ചെടുക്കുക. കോവയ്ക്ക നല്ല വേവുള്ള പച്ചക്കറിയാണ്. എണ്ണയിൽ വേവിച്ചാൽ കൃത്യമായി വെന്തു കിട്ടാത്തതിനാലാണ് ഇങ്ങനെ വേവിക്കുന്നത്. അതേ സമയം മറ്റൊരു പാത്രത്തിൽ അണ്ടിപ്പരിപ്പ് ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുക.
തോരൻ ഉണ്ടാക്കാനുള്ള പാത്രത്തിൽ അൽപം വെള്ളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കോവയ്ക്ക ചേർത്ത് നന്നായി വഴറ്റിയെടുക്കാം. തുടർന്ന് ചൂടവെള്ളത്തിൽ ഇട്ടുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേർക്കാം. അൽപനേരം അടച്ചുവച്ചതിനു ശേഷം തേങ്ങ ചേർക്കാം. ഉപ്പ് വേണമെങ്കിൽ ചേർത്തു കൊടുത്ത് വാങ്ങി വയ്ക്കാം. അടുത്ത പ്രാവശ്യം ഉണ്ടാക്കുന്നതു വരെ രുചി നാവിൽ നിന്നു മാറില്ല, ഉറപ്പ്.