രുചിയിൽ ഒരു വെറൈറ്റി പരീക്ഷണം: നാവിലൂറുന്ന കാടമുട്ട-ഈന്തപ്പഴം അച്ചാർ!

ആവശ്യമായവ
1. കാടമുട്ട 12 എണ്ണം
2. ഈന്തപ്പഴം ഒരു കപ്പ്

 

ആവശ്യമായവ
1. കാടമുട്ട 12 എണ്ണം
2. ഈന്തപ്പഴം ഒരു കപ്പ്
3. വിനാഗിരി മുക്കാല്‍ കപ്പ്
4. പഞ്ചസാര ഒന്നര ടീസ്പൂണ്‍
5. ഉപ്പ് ആവശ്യത്തിന്
6. ഇഞ്ചി ഒരു കഷണം
7. ചുമന്ന മുളകുപൊടി രണ്ട് ടീസ്പൂണ്‍
8. വെളുത്തുള്ളി രണ്ട് ടീസ്പൂണ്‍
9. കടുക് പിളര്‍ന്നത് ഒരു ടീസ്പൂണ്‍
10. നല്ലെണ്ണ മുക്കാല്‍ കപ്പ്


കാടമുട്ട പുഴുങ്ങി തോടുകളഞ്ഞ് ചൂടായ നല്ലെണ്ണയില്‍ ഇട്ട് രണ്ട് മിനുട്ടു വറുത്ത് കോരുക. ഈന്തപ്പഴം ചെറിയ കഷണങ്ങളായി അരിയുക. ചുവന്ന മുളകിന്റെ തൊലിയും വെളുത്തുള്ളിയും കൂടി അല്‍പ്പം വിനാഗിരിയില്‍ അരച്ചെടുക്കുക. അര കപ്പ് നല്ലെണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ട്, ഇഞ്ചി ഇട്ട് മൂത്തശേഷം അരപ്പ് ചേര്‍ക്കുക. നല്ലവണ്ണം വഴറ്റുക. അതിലേക്ക് ഈന്തപ്പഴം അരിഞ്ഞ് ഇടുക. ഉപ്പ് ചേര്‍ക്കുക. ബാക്കി വിനാഗിരി ചേര്‍ക്കുക. പഞ്ചസാരയും ഇടണം. നല്ലവണ്ണം കുറുകിക്കഴിയുമ്പോള്‍ കാടമുട്ടയിട്ട് ഇളക്കി വാങ്ങുക.