പുട്ട് ഇനി കല്ലാകില്ല! അരിപ്പൊടിയിൽ ഈ ഒരു ചേരുവ ചേർത്താൽ പഞ്ഞിപോലെ മൃദുവാകും

അരിപ്പൊടി കൊണ്ട് തയ്യാറാക്കുമ്പോൾ പലപ്പോഴും പുട്ട് വിചാരിക്കുന്നത്ര സോഫ്റ്റായി കിട്ടാറില്ല എന്ന് തോന്നിയിട്ടുണ്ടോ?. രാവിലെ ആസ്വദിച്ചു കഴിക്കാൻ പഞ്ഞി പോലെ സോഫ്റ്റ് പുട്ട് കിട്ടാൻ ഒരു നുറുങ്ങു വിദ്യയുണ്ട്. ഈ റെസിപ്പി ട്രൈ ചെയ്യൂ.

ചേരുവകൾ

    പച്ചരി
    ഉപ്പ്
    ഉണക്ക കപ്പ
    ചെറുചൂടുള്ള വെള്ളം

തയ്യാറാക്കുന്ന വിധം

    പച്ചരി 8 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തെടുക്കാം. ശേഷം വെള്ളം കളഞ്ഞ് അരി വെയിലത്തു വച്ച് നന്നായി ഉണക്കിയെടുക്കാം. 
    ഒട്ടും ജലാംശം ഇല്ലാതെ ഉണക്കിയെടുത്ത അരി നന്നായി പൊടിച്ചെുക്കാം. 
    അരിപ്പൊടി അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. 
    പുട്ട് തയ്യാറാക്കാൻ ആവശ്യമായ പൊടി അതിൽ നിന്നെടുത്ത് കുറച്ച് ഉണക്ക കപ്പയുടെ പൊടി കൂടി ചേർത്ത് പാനിൽ ചൂടാക്കാം. 
    വറുത്തെടുത്ത പൊടി തണുക്കാൻ മാറ്റി വയ്ക്കാം. 
    തണുത്ത പൊടിയിൽ ചെറുചൂടുള്ള വെള്ളം ചേർത്ത് പുട്ട് തയ്യാറാക്കാൻ പാകത്തിന് നനച്ചെടുക്കാം. 
    ശേഷം പുട്ടുകുറ്റിയിലേയ്ക്കു മാറ്റി അൽപം തേങ്ങ ചിരകിയതു കൂടി ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം.