ശുദ്ധമായ ശർക്കര നമ്മുടെ അടുക്കളയിൽ തന്നെ തയ്യാറാക്കാം 

ഇന്ന് വിപണിയിൽ ലഭിക്കുന്ന ശർക്കരകളിൽ പലതിലും മായം  കലർന്നിരിക്കാം. നല്ലതാണോ ചീത്തയാണോ എന്നത് വീട്ടിലെത്തി പാചകം ചെയ്യുമ്പോൾ മാത്രമേ തിരിച്ചറിയാനാകൂ.. ഇനി നമ്മുടെ ആരോഗ്യം വച്ച് പരീക്ഷണത്തിന് ഇറങ്ങേണ്ട.
 

ഇന്ന് വിപണിയിൽ ലഭിക്കുന്ന ശർക്കരകളിൽ പലതിലും മായം  കലർന്നിരിക്കാം. നല്ലതാണോ ചീത്തയാണോ എന്നത് വീട്ടിലെത്തി പാചകം ചെയ്യുമ്പോൾ മാത്രമേ തിരിച്ചറിയാനാകൂ.. ഇനി നമ്മുടെ ആരോഗ്യം വച്ച് പരീക്ഷണത്തിന് ഇറങ്ങേണ്ട. ശുദ്ധമായ ശർക്കര നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. 

ഇത് തയ്യാറാക്കാൻ ആവശ്യത്തിന് കരിമ്പ് എടുക്കുക. കരിമ്പ്  കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. ശേഷം മിക്സിയിൽ  നന്നായി അടിച്ച് ജ്യൂസ് എടുക്കണം. ഈ ജ്യൂസ് നന്നായി അരിച്ചെടുത്തതിന് ശേഷം ഒരു കട്ടിയുള്ള പാത്രത്തിലേയ്ക്ക് മാറ്റുക. അതിനുശേഷം ചെറുതീയിൽ വെച്ച് നന്നായി ചൂടാക്കുക. ചൂടാക്കുമ്പോൾ മുകളിലായി പതകൾ പൊന്തുന്നത് കാണാം. ഇവ സ്പൂൺ ഉപയോ​ഗിച്ച് കോരിമാറ്റേണ്ടതാണ്. 

ഈ സമയമെല്ലാം കൈവിടാതെ ഇളക്കി കൊടുക്കാൻ മറക്കരുത്.  അവസാനം കരിമ്പിൻ ജ്യൂസ് നിറം മാറി, നല്ലപോലെ കുറുകി വരാൻ ആരംഭിക്കും. കുറുകി വന്നതിന് ശേഷം പാകമായോ എന്നറിയാൻ, തയ്യാറാക്കി കൊണ്ടിരിക്കുന്നതിൽ നിന്നും കുറച്ച് ശർക്കരപാവ് എടുത്ത് കൈ കൊണ്ട് ഉരുട്ടി നോക്കുക. നല്ലപോലെ ഉരുണ്ട് വരുന്നുണ്ട് എന്ന് കണ്ടാൽ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. 

അതിനുശേഷം എണ്ണതടവിയ ഏതങ്കിലും പാത്രത്തിലേയ്ക്കോ, അല്ലെങ്കിൽ, മോൾഡിലേയ്ക്കോ ഈ മിശ്രിതം ഒഴിക്കുക. നല്ലപോലെ തണുത്തതിന് ശേഷം ഉപയോ​ഗിക്കാവുന്നതാണ്.