പൂരൺ പോളി ; മധുരം നിറഞ്ഞ മഹാരാഷ്ട്രയുടെ പരമ്പരാഗത വിഭവം

 

 ചേരുവകൾ: കടലപ്പരിപ്പ് 1 കപ്പ്, ശർക്കര 1 കപ്പ്, ഗോതമ്പുപൊടി 2 കപ്പ്, ഏലക്കാപ്പൊടി ½ ടീസ്പൂൺ, ജാതിക്കാപ്പൊടി ഒരു നുള്ള്, നെയ്യ്, ഉപ്പ്.

തയ്യാറാക്കുന്ന വിധം: കടലപ്പരിപ്പ് വേവിച്ച് വെള്ളം ഊറ്റിക്കളയുക. പരിപ്പ് ഉടച്ച് ശർക്കര ചേർത്ത് ചൂടാക്കി കുറുകിയ മിശ്രിതമാക്കുക. ഏലക്കാപ്പൊടിയും ജാതിക്കാപ്പൊടിയും ചേർക്കുക. ഗോതമ്പുപൊടിയിൽ ഉപ്പും വെള്ളവും ചേർത്ത് മൃദുവായ മാവ് കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി പരത്തിയശേഷം പരിപ്പിന്റെ മധുരക്കൂട്ട് നിറച്ച് വീണ്ടും പരത്തുക. ചൂടായ തവയിൽ നെയ്യ് പുരട്ടി ഇരുവശവും ചുട്ടെടുക്കാം.