തയ്യാറാക്കാം പഞ്ചാബി പനീർ ....
2. തേങ്ങ ചുരണ്ടിയത് 1/3 cup
കശുവണ്ടി 10
3. വെളുത്തുള്ളി 4 അല്ലി
ഇഞ്ചി ഒരു കഷണം
സവാള - ഒന്നിന്റെ പകുതി
മല്ലി 1 1/2 tbsp
നല്ല ജീരകം 1 tsp
കാശ്മീരി മുളകുപൊടി 2 tsp
4. നെയ്യ് 3 tbsp
5. പഞ്ചസാര 1 1/2 tsp
6. സവാള നീളത്തിൽ മുറിച്ചത് -ഒരു സവാളയുടെ പകുതി
7. മഞ്ഞൾപൊടി 1/4 tsp
8. തക്കാളി അരിഞ്ഞത് 2, ഇടത്തരം
9. വെള്ളം 1 1/2 cup
ഉപ്പ് പാകത്തിന്
10. ഗരംമസാലപ്പൊടി 1/2 tsp
പാകം ചെയ്യുന്ന വിധം
* പനീർ ചെറിയ കഷണങ്ങളാക്കി വയ്ക്കുക.1 ഇഞ്ച് വലുപ്പം
* തേങ്ങയും കശുവണ്ടിയും കൂടി അരച്ച് വെക്കുക
* മൂന്നാമത്തെ ചേരുവ അരച്ച് വെക്കണം
* നെയ്യ് ചൂടാക്കി പഞ്ചസാര ചേർത്തിളക്കി ബ്രൗൺ നിറമാകുമ്പോൾ സവാള ചേർത്ത് നന്നായി വഴറ്റുക
* മഞ്ഞൾപൊടിയും അരച്ചുവെച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവയും ചേർത്ത് നന്നായി വഴറ്റുക
* ഇതിൽ തക്കാളി ചേർത്ത് നന്നായി വഴറ്റുക
* എണ്ണ തെളിയുമ്പോൾ പനീറും തേങ്ങാ കശുവണ്ടി മിശ്രിതം അരച്ചതും ചേർത്ത് വീണ്ടും എണ്ണ തെളിയും വരെ വഴറ്റുക
* ഇതിലേക്ക് ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
* ഗരംമസാലപ്പൊടി ചേർത്തിളക്കി വാങ്ങി വിളമ്പാം
പൊറോട്ട, ചപ്പാത്തി, ബട്ടൂര,നാൻ എന്നിവയ്ക്ക് കൂടെ കഴിക്കാൻ സൂപ്പർ ആണ്.
തയ്യാറാക്കിയത് : Femy Abdul Salam