മത്തങ്ങ സൂപ്പ് തയ്യാറാക്കിയാലോ !

 

500 g മത്തങ്ങ നല്ലപോലെ വിളഞ്ഞു പൊടി ഉള്ളത് തൊലി കളഞ്ഞു വലിയ കഷണങ്ങൾ ആയി മുറിക്കുക. ഒരു സോസ്‌പാനിൽ അര ടേബിൾസ്പൂൺ എണ്ണഒഴിച്ച് ചൂടാകുമ്പോൾ അര ടീസ്പൂൺ ജീരകം ഇട്ടു ഒരു വലിയ സവാളയും മൂന്ന് നാല് വെളുത്തുള്ളിയുടെ അലിയും കൂടി അരിഞ്ഞു ഇട്ടു ഇളക്കുക.ഒന്ന് വെന്താൽ ഉടനെ മത്തങ്ങാ ചേർക്കാം.

അര ലിറ്റർ ചിക്കൻ സ്റ്റോക്ക് ഒഴിക്കുക.എല്ലാം മൂടി ഇരിക്കത്തക്കത്തിൽ വേണം സ്റ്റോക്ക് ഒഴിക്കാൻ.തിള വന്നു കഴിഞ്ഞു മീഡിയം തീയിൽ വേവിക്കുക. കഷണങ്ങൾ സോഫ്റ്റ് ആയാൽ തീ ഓഫ് ചെയ്‌യാം.സ്റ്റിക് മിക്സർ ഉണ്ടെങ്കിൽ പാത്രത്തിന്റെ അടിയിൽ തൊടാതെ ശ്രദ്ധിക്കാം എങ്കിൽ അത് ഉപയോഗിച്ച് നല്ലപോലെ ബ്ലെൻഡ് ചെയ്യുക.

അല്ലേൽ മിക്സിയിലേക്കു മാറ്റി ബ്ലെൻഡ് ചെയ്യുക.ഉപ്പു കൊഴുപ്പു ഒക്കെ അഡ്ജസ്റ്റ് ചെയ്യുക.
സ്റ്റോക്കിന് ഉപ്പുള്ളതിനാൽ ആദ്യം ഉപ്പിടല്ലേ.പിന്നെ സ്റ്റോക്കിന് പകരം വെള്ളവും ഉപയോഗിക്കാം.കൊഴുപ്പു അഡ്ജസ്റ്റ് ചെയ്യാൻ സ്റ്റോക്ക്/പാൽ/ക്രീം/തേങ്ങാപാൽ ഒകെ ഉപയോഗിക്കാം.