പ്രോട്ടീൻ വെജിറ്റബിൾ സാലഡ്
കക്കിരിക്ക - 1
ഉള്ളി (ചെറുത്) - 1
തക്കാളി (ഇടത്തരം) - 1
ലെറ്റസ് - ഒരു പിടി
കാപ്സിക്കം (2 നിറം) - പകുതി ഭാഗം
ബ്രോക്കോളി - ഒരു പിടി
വറുത്ത നിലക്കടല - 1/4 കപ്പ്
വേണ്ട സാധനങ്ങള്‍
കക്കിരിക്ക - 1
ഉള്ളി (ചെറുത്) - 1
തക്കാളി (ഇടത്തരം) - 1
ലെറ്റസ് - ഒരു പിടി
കാപ്സിക്കം (2 നിറം) - പകുതി ഭാഗം
ബ്രോക്കോളി - ഒരു പിടി
വറുത്ത നിലക്കടല - 1/4 കപ്പ്
വേവിച്ച കടല - 1/2 കപ്പ്
വേവിച്ച രാജ്മ - 1/2 കപ്പ്
പനീർ - 100 ഗ്രാം
മല്ലിയില - 2 ടീസ്പൂൺ
നാരങ്ങ നീര് - 1/4 കപ്പ്
പൊടിച്ച കുരുമുളക് - 1 ടീസ്പൂൺ
ഉപ്പ് - 1/2 ടീസ്പൂൺ
ഒലിവ് ഓയിൽ - 2 ടീസ്പൂൺ
ചാട്ട് മസാല - 1 ടീസ്പൂൺ
വറുത്ത ജീരകപ്പൊടി - 1/2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ കക്കിരിക്ക, ഉള്ളി, തക്കാളി, ലെറ്റസ് എന്നിവ അരിഞ്ഞു ഇടുക. ബ്രോക്കോളി, ക്യാപ്സിക്കം എന്നിവ ആവിയില്‍ വേവിച്ചും ഇതിലേക്ക് ഇടാവുന്നതാണ്. എന്നിട്ട് ഒരു പച്ചമുളക് ഇതിലേക്ക് അരിഞ്ഞു ഇടുക.
നിലക്കടല, കടല, രാജ്മ, ചെറുതായി പിച്ചിയെടുത്ത പനീര്‍ എന്നിവയും ചേര്‍ത്ത് ഇളക്കുക.
ഡ്രസ്സിംഗിനായി ഒരു പാത്രത്തില്‍ ഒലിവ് ഓയില്‍, മല്ലിയില, നാരങ്ങ നീര്, പൊടിച്ച കുരുമുളക്, ഉപ്പ്, ചാട്ട് മസാല, വറുത്ത ജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് പാത്രത്തിലേക്ക് ചേര്‍ത്ത് എല്ലാംകൂടി ചേര്‍ത്ത് ഇളക്കി കഴിക്കാം.