ജിമ്മില്‍ പോകുന്നവർക്ക് വീട്ടില്‍ തയ്യാറാക്കാം ഹൈ പ്രോട്ടീന്‍ സ്മൂത്തി

ജിമ്മില്‍ പോകുന്നവർക്ക് വീട്ടില്‍ തയ്യാറാക്കാം ഹൈ പ്രോട്ടീന്‍ സ്മൂത്തി

 
 


ആവശ്യമുള്ള സാധനങ്ങള്‍

പഴം- രണ്ട് എണ്ണം
പാല്‍- 300 മില്ലിലിറ്റര്‍
ഓട്‌സ്- നാല് ടേബിള്‍ സ്പൂണ്‍
പീനട്ട് ബട്ടര്‍- 2 ടേബിള്‍ സ്പൂണ്‍
ബദാം -ആറ് എണ്ണം
ഈന്തപ്പഴം- മൂന്ന് എണ്ണം
തേന്‍- ഒരു ടീസ്പൂണ്‍
ഐസ് ക്യൂബ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


ആദ്യം ഓട്‌സും ബദാമും 10 മിനിട്ട് പാലില്‍ മുക്കിവെയ്ക്കുക. ഇത് സ്മൂത്തി കൂടുതല്‍ സോഫ്റ്റ് ആക്കാന്‍ സഹായിക്കും. ഇതിനുശേഷം പഴം, പാല്‍, ഓട്‌സ്, പീനട്ട് ബട്ടര്‍, ബദാം, ഈന്തപ്പഴം, തേന്‍ എന്നിവ മിക്‌സിയിലേക്ക് ഇട്ട് ഒരു മിനിട്ട് നന്നായി അടിച്ചെടുക്കുക. തുടര്‍ന്ന് ഗ്ലാസിലേക്ക് ഒഴിച്ച് നട്ട്‌സ് ചേര്‍ത്ത് കുടിക്കാം. ഏകദേശം 22 ഗ്രാം വരെ പ്രോട്ടീനും 650 വരെ കലോറിയും ഈ സ്മൂത്തിയില്‍നിന്ന് ലഭിക്കും.

ജിമ്മിലെ വര്‍ക്ക് ഔട്ട് കഴിഞ്ഞെത്തിയശേഷം ഈ പ്രോട്ടീന്‍ സ്മൂത്തി കുടിക്കാം. മസില്‍ റിക്കവറിക്കും കരുത്ത് വര്‍ധിപ്പിക്കാനുമായി സ്മൂത്തി കഴിക്കേണ്ട അനുയോജ്യമായ സമയമാണിത്. രാവിലൈ ജിമ്മില്‍ പോകുന്നവരാണെങ്കില്‍ ബ്രേക്ക് ഫാസ്റ്റായി ഈ സ്മൂത്തി കഴിക്കാം. ദിവസവും മുഴുവന്‍ ശരീരത്തിനു ഉണര്‍വും ഉന്മേഷവും കരുത്തും ഇത് നല്‍കുമെന്ന കാര്യം ഉറപ്പ്.