കാന്‍സറിനെ വരെ പ്രതിരോധിക്കും കടുക്

നമ്മുടെ വീട്ടില്‍ കടുക് വറുത്തിടാത്ത കറികള്‍ കുറവാണ്. രുചിക്ക് മാത്രമല്ല, ഈ കുഞ്ഞന്‍ കടുക് പ്രതിരോധ ശേഷി മുതല്‍ കാന്‍സറിന് വരെ നല്ലതാണ്. പതിവായി കടുക് കഴിക്കുന്നത് ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്. 

 

നമ്മുടെ വീട്ടില്‍ കടുക് വറുത്തിടാത്ത കറികള്‍ കുറവാണ്. രുചിക്ക് മാത്രമല്ല, ഈ കുഞ്ഞന്‍ കടുക് പ്രതിരോധ ശേഷി മുതല്‍ കാന്‍സറിന് വരെ നല്ലതാണ്. പതിവായി കടുക് കഴിക്കുന്നത് ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്. 

ഫൈറ്റോ ന്യൂട്രിയന്റുകള്‍, മിനറല്‍സ്, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കടുക്. കലോറിയുടെ കാര്യത്തിലും പിന്നിലല്ല. 100 ഗ്രാം കടുകില്‍ നിന്ന് 508 കാലറി ലഭിക്കുമെന്നാണ് പറയുന്നത്. രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന നിയാസിനും കടുകില്‍ അടങ്ങിയിട്ടുണ്ട്.

കാലിലെയും കൈയിലെയുമൊക്കെ മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദനയാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ കടുക് അതിനൊരു ഉത്തമ പ്രതിവിധിയാണ്.  കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഇത്തരം വേദനകള്‍ അകറ്റാന്‍ സഹായിക്കും. റുമാറ്റിക് ആര്‍ത്രൈറ്റിസ് ബാധിതര്‍ക്കും മികച്ച ഒരു വേദനാസംഹാരിയാണ് കടുക്. ഇതിലെ സെലേനിയം, മഗ്നീഷ്യം കണ്ടന്റുകളാണ് വേദന കുറയ്ക്കാന്‍ സഹായിക്കുന്നത്. കടുത്ത മൈഗ്രേന്‍ വരെ കുറയ്്ക്കാന്‍ കഴിവുണ്ട് കടുകിന്. 

ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതില്‍ നിന്ന് പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിനു നല്‍കുന്നുവെന്നാണ് കണ്ടെത്തല്‍. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ കുറച്ചുകൊണ്ടുവരാനും ഇവക്ക് സാധിക്കും. ഇതിലെ കോപ്പര്‍, അയേണ്‍, മഗ്നീഷ്യം സെലേനിയം തുടങ്ങിയ ഘടകങ്ങള്‍ ആസ്മയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്.


കടുകിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയെ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കടുക് നല്ല ഗുണം നല്‍കുന്നു.

കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നത് ചര്‍മ കാന്തി വര്‍ധിക്കാന്‍ സഹായിക്കുന്നു. കടുകിലുള്ള വൈറ്റമിന്‍ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു.

ഒമേഗ3, ഒമേഗ6 ഫാറ്റി ആസിഡുകള്‍  ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കടുക് ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും നല്ല കൊളസ്ട്രോള്‍ അളവ് കൂട്ടുകയും ചെയ്യും. കടുകില്‍ കാല്‍സ്യം, മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്താനും സഹായിക്കും. 


രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കടുക്  സഹായിക്കും. മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇന്‍സുലിന്‍ ഉത്പാദനം, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി എന്നിവ മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കുന്നു.