റവ ഉപ്പുമാവ് ഇങ്ങനെ തയ്യാറാക്കി നോക്കൂ ..
ചേരുവകൾ :-
റവ വറുത്തത്ത് - 1 cup
സവാള - 1 എണ്ണം ചെറുതായി അറിഞ്ഞത്
ഇഞ്ചി - 1 കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം ചെറുതായി അരിഞ്ഞത്
ചേരുവകൾ :-
റവ വറുത്തത്ത് - 1 cup
സവാള - 1 എണ്ണം ചെറുതായി അറിഞ്ഞത്
ഇഞ്ചി - 1 കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം ചെറുതായി അരിഞ്ഞത്
കാരറ്റ് - 1 എണ്ണം ചെറുത് ചെറുതായി അരിഞ്ഞത്
ബീൻസ് - 3 എണ്ണം ചെറുതായി അരിഞ്ഞത്
ക്യാബേജ് - 1/2 cup ചെറുത് ചെറുതായി അരിഞ്ഞത്
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 2 tbsp
കടുക് - 1 tsp
നെയ്യ് - ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:-
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്, ബീൻസ്, ക്യാബേജ്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
പച്ചക്കറികൾ ചെറുതായി വഴന്നു കഴിയുമ്പോൾ 2 കപ്പ് വെള്ളം, നെയ്യ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം തിളയ്ക്കുന്നതു വരെ മൂടി വയ്ക്കുക.
വെള്ളം തിളച്ചു കൊണ്ടിരിക്കുമ്പോൾ തീ നന്നായി കുറച്ചു വച്ച്, പതിയെ റവ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റി കഴിയുമ്പോൾ വാങ്ങി വയ്ക്കാം.