ഒരേ പലഹാരം തന്നെ കുട്ടികൾക്ക് തയ്യാറാക്കി കൊടുത്തു മടുത്തോ ? എന്നാൽ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കു 

 


ചേരുവകൾ
1. എണ്ണ – 2 ടേബിൾ സ്പൂൺ
2. ജീരകം -1/2 ടേബിൾ സ്പൂൺ
3. ഇഞ്ചി -1 കഷ്ണം ചെറുതായി അരിഞ്ഞത്
4. വെളുത്തുള്ളി -4– 5 അല്ലി
5. സവാള -1
6. കാരറ്റ് -1/4 കപ്പ്‌
7. ചിക്കൻ -1 കപ്പ്‌
8. മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
9. ചിക്കൻ മസാല -1/2 ടേബിൾ സ്പൂൺ
9. ഗരം മസാല -1/2 ടേബിൾ സ്പൂൺ
10. ഉപ്പ്‌ – ആവശ്യത്തിന്
11. ഉരുളക്കിഴങ്ങ് ഉടച്ചത് – 2 എണ്ണം
12. മുട്ട – 1
13. മൈദ പൊടി -1/2 കപ്പ്
14. ബ്രെഡ് ക്രമ്പ്സ് – ആവശ്യത്തിന്
15. എണ്ണ – ആവശ്യത്തിന്

പൊട്ടറ്റോ ചിക്കൻ ട്രയാംഗിൾ  തയ്യാറാക്കുന്ന വിധം;

ഒരു പാൻ വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ ജീരകവും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റുക. ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം കാരറ്റ് ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചു വച്ച ചിക്കൻ ചേർത്ത് കൊടുക്കുക.
അതിലേക്ക് മഞ്ഞൾപൊടി, ചിക്കൻ മസാല, ഗരം മസാല, ഉപ്പ്‌ എന്നിവ ചേർക്കുക. ഉരുളകിഴങ്ങ് വേവിച്ച് ഉടച്ചതു കൂടി ചേർത്ത് ഇളക്കി എടുത്തു വാങ്ങി വയ്ക്കാം. ശേഷം ഒരു മുട്ട അടിച്ചെടുത്തു വയ്ക്കാം.
തയ്യാറാക്കിയ ഉരുളക്കിഴങ്ങിന്റെയും ചിക്കന്റെയും കൂട്ട് കൈയിൽ അൽപം എണ്ണ തേച്ചതിനു ശേഷം തൃകോണാകൃതിയിൽ ഷേപ്പ് ചെയ്തു എടുക്കുക. ഇത് ആദ്യം മൈദപ്പൊടിയിലും പിന്നെ അടിച്ച മുട്ടയിലും മുക്കിയെടുക്കുക. അവസാനം ബ്രെഡ് ക്രമ്പ്‌സിൽ പൊതിഞ്ഞെടുക്കുക. ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ഇത് ഫ്രൈ ചെയ്തെടുക്കുക. രുചിയേറിയ പലഹാരം റെഡി.