ലുക്കും രുചിയും അപാരം! ; കിടിലൻ ചായക്കടി ഇതാ 
 

 

ആവശ്യമുള്ള സാധനങ്ങൾ

കോളിഫഌർ- ഒന്ന്
മഞ്ഞൾപ്പൊടി- ഒരു ടീസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
മുളക് പൊടി- ഒരു ടേബിൾ സ്പൂൺ
നാരങ്ങ നീര്- ആവശ്യത്തിന്
കടലമാവ്- അരക്കപ്പ
അരിപ്പൊടി- കാൽക്കപ്പ്
കോൺഫഌവർ-ഒരു ടേബിൾ സ്പൂൺ
ബേക്കിഗം പൗഡർ- അര ടീസ്പൂൺ
എണ്ണ- പാകത്തിന്
ഉപ്പ്- പാകത്തിന്

കോളിഫ്‌ളവർ പക്കവട തയ്യാറാക്കുന്ന വിധം

കൊളിഫഌവർ ചെറുതായി മുറിച്ച് മഞ്ഞൾപ്പൊടിയിട്ട് തിളപ്പിച്ച് മാറ്റി വെയ്ക്കാം. വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം എണ്ണയൊഴികെയുള്ള എല്ലാ മിശ്രിതങ്ങളും ഇതിലേക്ക് മിക്‌സ് ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഇതിലേക്ക് പക്കവടയാക്കി ഇട്ട് മൂപ്പിച്ചെടുക്കാം.

മൂത്ത് കഴിഞ്ഞതിനു ശേഷം എണ്ണ പോവാൻ വേണ്ടി പേപ്പര് നിരത്തിയ പാത്രത്തിലേക്ക് മാറ്റാം. ഇത് അൽപസമയത്തിനു ശേഷം ഉപയോഗിക്കാം.