ഡിന്നറിന് തയ്യാറാക്കാം  കൊ‍ഞ്ച് ​കറി 

കൊഞ്ച് – അരക്കിലോ
തക്കാളി – 2
സവാള – 3
 

കൊ‍ഞ്ച് ​കറി തയാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ 
കൊഞ്ച് – അരക്കിലോ
തക്കാളി – 2
സവാള – 3
ഇഞ്ചി- വെളുത്തുളളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
കറിപ്പൊടി – 1 ടേബിൾസ്പൂൺ
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
തേങ്ങാപ്പാൽ – 2 ടേബിൾസ്പൂൺ
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:
എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുളളി ചതച്ചതും സവാള അരിഞ്ഞതും ചേർത്ത് നന്നായി വയറ്റുക. ഇതിലേക്ക് കറിപ്പൊടിയും തക്കാളി അരിഞ്ഞതും ചേർക്കണം. എണ്ണ തെളിയുമ്പോൾ ഇതിലേക്ക് കൊഞ്ച് ഉപ്പ് ചേർത്ത് കറിവേപ്പിലയും ഇട്ട് ഇളക്കി നന്നായി വേവിച്ചെടുക്കണം. കറി കുറുകി കട്ടിയാവുമ്പോൾ ഇറക്കിവെച്ച് തേങ്ങാപ്പാൽ ചേർത്തുകൊടുക്കാം.