തയ്യാറാക്കാം പനീര്‍ ജിലേബി

 ഒരു കപ്പ് പഞ്ചസാരയില്‍ അര കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് അത് പഞ്ചസാര പാനി ആക്കി എടുക്കണം. അതിന് ശേഷം അതിലേക്ക് കുങ്കുമപ്പൂവ്, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക.
 

ആവശ്യമുള്ള ചേരുവകള്‍

ഗോതമ്പുപൊടി/മൈദ- കാല്‍ കപ്പ്
പനീര്‍ -200 ഗ്രാം
പഞ്ചസാര - 1 കപ്പ്
കോണ്‍ഫ്‌ളവര്‍ - ഒരു ടേബിള്‍ സ്പൂണ്‍ 1 tsp
റെഡി ഫുഡ് കളര്‍ - ഒരു നുള്ള്
ഏലക്കപൊടി - ഒരു നുള്ളു
കുങ്കുമപ്പൂവ്- ആറ് പിഞ്ച്
ബേക്കിംഗ് സോഡ- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:
ആ്ദ്യമായി ഒരു കപ്പ് പഞ്ചസാരയില്‍ അര കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് അത് പഞ്ചസാര പാനി ആക്കി എടുക്കണം. അതിന് ശേഷം അതിലേക്ക് കുങ്കുമപ്പൂവ്, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. പിന്നീട് പനീര്‍ വെള്ളം ഒട്ടും ചേര്‍ക്കാതെ മിക്‌സിയില്‍ അരച്ചെടുക്കുക. ഇതിലേക്ക് അല്‍പം ഗോതമ്പുപൊടി, കോണ്‍ ഫ്ളവര്‍, ബേക്കിംഗ് സോഡ, ഫുഡ് കളര്‍, 3 സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കുക. പിന്നീട് ഇതെല്ലാം കൂടി ഒരു പൈപ്പിങ് ബാഗിലേക്ക് മാറ്റുക. പിന്നീട് ചെറുതായി മുറിച്ച ബട്ടര്‍ പേപ്പറിലേക്ക് ഇത് നല്ലതുപോലെ ചുറ്റിയെടുക്കാം. എണ്ണ ചൂടാക്കിയതിന് ശേഷം ഇതിലേത്ത് ജിലേബി ഓരോന്നായി ഇട്ട് വറുത്ത് കോരുക. പിന്നീട് ഇളം ചൂടുള്ള പഞ്ചസാര പാനീയിലേക്ക് ഇടുക. 40 സെക്കന്റ് കഴിഞ്ഞ് ഇത് കോരി മാറ്റാവുന്നതാണ്. പനീര്‍ ജിലേബി തയ്യാര്‍.