ന്യൂഡിൽസ് വീട്ടിൽ തന്നെ തയ്യാറാക്കാം

    ഗോതമ്പ് പൊടി- 2 കപ്പ്
    വെള്ളം- 1/2 കപ്പ്
    പച്ചമുളക്- 1
    സവാള- 1/2 
    കാരറ്റ്- 2 ടേബിൾസ്പൂൺ
    ഗ്രീൻപീസ്- 2 ടേബിൾസ്പൂൺ
 

ചേരുവകൾ

    ഗോതമ്പ് പൊടി- 2 കപ്പ്
    വെള്ളം- 1/2 കപ്പ്
    പച്ചമുളക്- 1
    സവാള- 1/2 
    കാരറ്റ്- 2 ടേബിൾസ്പൂൺ
    ഗ്രീൻപീസ്- 2 ടേബിൾസ്പൂൺ
    സ്വീറ്റ്‌കോൺ- 2 ടേബിൾസ്പൂൺ
    മുളകുപൊടി- 1 നുള്ള്
    മഞ്ഞൾപ്പൊടി- 1 നുള്ള്
    മല്ലിപ്പൊടി- 1നുള്ള്
    ഗരംമസാല- 1 നുള്ള്
    വെളിച്ചെണ്ണ-  1/2 ടേബിൾസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    മല്ലിയില- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

    ഗോതമ്പ് പൊടിയിലേയ്ക്ക് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കാം.
    മാവ് കുഴയ്ക്കാൻ ആവശ്യത്തിന് വെള്ളം ഒഴിക്കാം.
    ശേഷം മാവ് 20 മിനിറ്റ് മാറ്റി വയ്ക്കാം.
    ചെറിയ ഭാഗങ്ങളായി മാവ് വേർതിരിക്കാം.
    ഒരോന്നും കട്ടി കുറച്ച് നീളത്തിൽ ഉരുട്ടാം.
    അത് വീണ്ടും നീളത്തിൽ കത്തി ഉപയോഗിച്ച് മുറിയ്ക്കാം. 
    ഒരു പാത്രത്തിൽ വെള്ളം എടുക്കാം, അതിലേയ്ക്ക് ഉപ്പ് ചേർത്ത് മുറിച്ചെടുത്ത ന്യൂഡിൽസ് അതിലിട്ട് 3 മിനിറ്റ് വേവിക്കാം.
    അവ വെള്ളത്തിൽ പൊങ്ങി വരുമ്പോൾ അടുപ്പണച്ച് അരിച്ചെടുക്കാം. ശേഷം തണുക്കാൻ വയ്ക്കാം.
    മറ്റൊരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം.
    അതിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാള, കാരറ്റ്, ഗ്രീൻ പീസ്, സ്വീറ്റ് കോൺ, പച്ചമുളക് എന്നിവ ചേർത്തു വേവിക്കാം.
    പച്ചക്കറികൾ വെന്തു കഴിയുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
    ഇതിലേയ്ക്ക് വേവിച്ചെടുത്ത ന്യൂഡിൽസ് ചേർത്ത് ഇളക്കാം. മുകളിലായി മല്ലിയില ചേർത്തു വിളമ്പാം.