ചായയ്ക്ക് തയ്യാറാക്കാം  കപ്പയും മീനും

 
കപ്പ 
ചേരുവകൾ.
കപ്പ - 500 ഗ്രാം 
തിരുമ്മിയ തേങ്ങ - 1 കപ്പ് 
ചെറിയ ഉള്ളി - 3 എണ്ണം 
വെളുത്തുള്ളി - 3 എണ്ണം
പച്ചമുളക് - 2 എണ്ണം 
മഞ്ഞപ്പൊടി - 1/2 ടീസ്പൂൺ 
ജീരകം - 1/2 ടീസ്പൂൺ 
കറിവേപ്പില 
വെളിച്ചെണ്ണ 
കടുക് 
ഉണക്കമുളക് 
ഉപ്പ് 
തയാറാക്കുന്ന വിധം 
ഒരു ഉരുളിയിൽ കപ്പ  അരിഞ്ഞ് ഇട്ട്  വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് വേവിച്ചു എടുക്കണം ഇടക്ക് ആവശ്യത്തിന്  ഉപ്പ് കൊടുക്കണം ഇനി ഇത് വെന്ത ശേഷം വെള്ളം കളഞ്ഞു മാറ്റി വയ്ക്കാം . അരപ്പ് തയാറാക്കാൻ ഒരു ഗ്രൈൻഡറിന്റ ജാറിൽ തിരുമ്മിയ തേങ്ങയും  വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകും ജീരകവും മഞ്ഞൾപ്പൊടിയും ഇട്ട് അരച്ച് എടുക്കണം ഇത് കപ്പയിൽ ചേർത്ത് കറിവേപ്പിലയും ഇട്ട് ഒഇളക്കി 2 മിനിറ്റു ചെറിയ തീയിൽ വേവിച്ചു എടുക്കാം . ഇതിൽ ചേർക്കാൻ ഉള്ള കടുകും ഉണക്കമുളകും കറിവേപ്പിലയും ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് വറുത്തു എടുത്തു കപ്പയിൽ ചേർത്ത് കൊടുക്കാം . കപ്പയും മീനും റെഡി ആയിട്ടുണ്ട് നല്ല ഒരു കോമ്പിനേഷൻ ഫുഡ് ആണ്