അവധിക്കാലത്ത് കുട്ടികൾക്ക് തയ്യാറാക്കികൊടുക്കാം മധുരമൂറും പലഹാരം 
 

  കടലമാവ് - 100 ഗ്രാം
    നെയ്യ് - 400 മില്ലി
    പഞ്ചസാര - 600 ഗ്രാം
 

ആവശ്യമുള്ള സാധനങ്ങൾ

    കടലമാവ് - 100 ഗ്രാം
    നെയ്യ് - 400 മില്ലി
    പഞ്ചസാര - 600 ഗ്രാം
    വെള്ളം - 200 മില്ലി
    ഏലയ്ക്കാപ്പൊടി - ഒരു ഗ്രാം

തയ്യാറാക്കുന്ന വിധം

കടലമാവ് ചെറുതീയില്‍ റോസ്റ്റ് ചെയ്തശേഷം അരിച്ചെടുക്കണം. അല്പം വെള്ളത്തില്‍ പഞ്ചസാരയിട്ട് നന്നായി കുറുക്കുക. ഇതിലേക്ക് അല്പം നെയ്യ് തൂവാം. ശേഷം അരിച്ചുവെച്ച മാവ് ചേര്‍ത്ത് കുമിളകള്‍ വരുന്നതുവരെ നന്നായി ഇളക്കുക. ഇതിലേക്ക് ചൂടാക്കിയ നെയ്യ് അല്പാല്പമായി ഒഴിക്കാം. ശേഷം ഈ മാവ് മിശ്രിതം നെയ്യ് പുരട്ടിയ ട്രേയിലേക്ക് മാറ്റി തണുപ്പിച്ച ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.