തട്ടുകടയിലെ അതെ രുചിയിൽ പുട്ടും ബീഫും വീട്ടിൽ തയ്യാറാക്കാം 

പുട്ട്

ചേരുവകള്‍
കുറച്ചു തരിയുള്ള അരിപൊടി - 2 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
ഉപ്പ്, വെള്ളം - ആവശ്യത്തിന്

 

പുട്ട്

ചേരുവകള്‍
കുറച്ചു തരിയുള്ള അരിപൊടി - 2 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
ഉപ്പ്, വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിപൊടി നിറം മാറുന്നതുവരെ ചീനച്ചട്ടിയില്‍ വറുത്ത് വയ്ക്കുക. മാവു തണുത്തശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും തളിച്ച് കട്ടകെട്ടാതെ കുഴയ്ക്കുക. കട്ട കെട്ടുകയാണെങ്കില്‍ ഒരു പ്രാവശ്യം മിക്സിയിലിട്ട് ഒന്ന് കറക്കിയാല്‍ മതിയാകും. ശരിയായ പരുവം കുറച്ച് എടുത്ത് കൈവെള്ളയില്‍ വച്ച് അമര്‍ത്തിയാല്‍ അതേ ആകൃതിയില്‍ ഇരിക്കണം. വെള്ളം കുറയാനോ കൂടാനോ പാടില്ല.

പുട്ടുകലം അടുപ്പത്ത് വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴലില്‍ ചില്ലിട്ട് അടിയില്‍ തേങ്ങ, പിന്നെ മാവ് എന്ന വിധം നിറയ്ക്കുക. കുഴല്‍ നല്ലപോലെ ആവി വരുമ്പോള്‍ പുട്ടുകലത്തില്‍ നിന്നും കുഴല്‍ മാറ്റി പുട്ട് വേറൊരു പാത്രത്തിലേക്ക് ഇടാവുന്നതാണ്. കടലകറി/ പഴം/പയര്‍/പര്‍പ്പടകം തുടങ്ങിയവ കൂട്ടി കഴിക്കാവുന്നതാണ്.

ബീഫ് കറി

ചേരുവകള്‍:

ബീഫ്: ഒരു കിലോ
സവാള 3 എണ്ണം
തക്കാളി - 2 എണ്ണം
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് : 3 ടീസ്പൂണ്‍
ചെറിയ ഉള്ളി ചതച്ചത്: കുറച്ച്‌
പച്ച മുളക് - 6 എണ്ണം
കറിവേപ്പില - കുറച്ച്‌
തേങ്ങാ കൊത്ത് - ഒരു മുറി
ഗരം മസാല പൊടി: അര സ്പൂണ്‍
മല്ലിപൊടി: 3 ടി സ്പൂണ്‍
മുളക് പൊടി: ഒന്നര സ്പൂണ്‍
മഞ്ഞള്‍ പൊടി: അര സ്പൂണ്‍
വെളിച്ചെണ്ണ: 4 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
(താളിക്കാന്‍: ചെറിയ ഉള്ളി അരിഞ്ഞതു കുറച്ച്‌ കറിവേപ്പില കുറച്ച്‌)

തയ്യാറാക്കുന്ന വിധം:

ഒരു കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ സവാള :ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക അതിലേക്ക് ചെറിയ ഉള്ളി ചതച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക പച്ച മണം മാറിയതിന് ശേഷം തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.അതില്‍ മല്ലിമുളക് മഞ്ഞള്‍ ഗരം മസാല പൊടികള്‍ ചേര്‍ത്ത് നന്നായി വഴറ്റുക അതിലേക്ക് - കഴുകി വാരി വെച്ച ബീഫും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് - കുക്കര്‍ - അടച്ചു വെച്ചു വേവിക്കുക