എളുപ്പത്തില്‍ തയാറാക്കാം ചെമ്മീന്‍ ഫ്രൈഡ് റൈസ്‌

 


ബസുമതി റൈസ് - ഒരു കപ്പ്
സണ്‍ഫഌര്‍ ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
കാരറ്റ്- അര കപ്പ്
കാബേജ് - അര കപ്പ്
ബീന്‍സ് - അര കപ്പ്
കാപ്‌സിക്കം- കാല്‍ കപ്പ്
കുരുമുളകു പൊടി - ഒരു ടേബിള്‍ സ്പൂണ്‍
സവാള - കാല്‍ കപ്പ്
ചെമ്മീന്‍ - അര  കപ്പ്
സോയ സോസ്- ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം

കുറച്ചധികം വെള്ളം തിളച്ചു വരുമ്പോള്‍ കഴുകി വച്ച അരി ഇതിലേക്ക് ഇട്ടു കൊടുക്കുക. ഈ വെളളത്തില്‍ ഉപ്പും കുറച്ച് സണ്‍ഫഌര്‍ ഓയിലും ചേര്‍ക്കാവുന്നതാണ്. വെന്തു കുഴയാതെ എടുക്കുക. വെള്ളം ഊറ്റിവയ്ക്കുക. 

ഒരു കടായി ചൂടാക്കി അതിലേക്ക് ചെമ്മീന്‍ ഇട്ടു കൊടുക്കുക. വലുതാണെങ്കില്‍ മുറിച്ചിടുക. അതിലേക്ക് സോയ സോസും വെളുത്തുള്ളിയും ഉപ്പ് ഇത്തരി കൂടെ ചേര്‍ത്ത് ഫ്രൈ ചെയ്‌തെടുക്കുക.

ഈ കടായിലേക്ക് സവാളയും ബാക്കി പച്ചക്കറികളും ചേര്‍ത്ത് കടായില്‍ തന്നെ ഇട്ട് വഴറ്റിയിടുക. ഇതിലേക്ക് കുരുമുളകു പൊടിയും സോയ സോസും കൂടെ ചേര്‍ത്ത് വഴറ്റുക. ശേഷം ചെമ്മീന്‍ ചേര്‍ത്ത് ഒന്നുകൂടെ മിക്‌സ് ചെയ്ത് ചോറും കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. കിടിലന്‍ ഫ്രൈഡ് റൈസ് റെഡി.