വായിൽ കൊതിയൂറും കിടിലൻ ചട്‌നി തയ്യാറാക്കാം
പൈനാപ്പിൾ തൊലികളയാതെ നന്നായി ചുട്ടെടുക്കുക. ചൂട് മാറിയ ശേഷം ഇതിന്റെ തൊലി ചെത്തിയെടുത്ത് ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാരയും പൈനാപ്പിളും ചേർത്ത് നന്നായി ഇളക്കിയ ശേഷം വിനാഗിരി ചേർത്ത് കൊടുക്കുക.
Jul 22, 2024, 10:54 IST
ചേരുവകൾ
പൈനാപ്പിൾ- 1
പഞ്ചസാര- 1/4 കപ്പ്
വിനാഗിരി- 3,4 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി- 1/2 ടീസ്പൂൺ
വറുത്ത ജീരകം- 2 ടീസ്പൂൺ
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
കുരുമുളകുപൊടി- കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ തൊലികളയാതെ നന്നായി ചുട്ടെടുക്കുക. ചൂട് മാറിയ ശേഷം ഇതിന്റെ തൊലി ചെത്തിയെടുത്ത് ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാരയും പൈനാപ്പിളും ചേർത്ത് നന്നായി ഇളക്കിയ ശേഷം വിനാഗിരി ചേർത്ത് കൊടുക്കുക. മഞ്ഞൾപൊടിയും, ഉപ്പും, മുളകുപൊടിയും ചേർത്ത ശേഷം ഇതിലേക്ക് വറുത്ത ജീരകവും കുരുമുളക് പൊടിയും ഇടുക. ഇവയെല്ലാം നന്നായി വേവിച്ചെടുക്കുക. തുടർന്ന് ചൂട് മാറിയതിന് ശേഷം ഒരു മിക്‌സിയിലിട്ട് അടിച്ചെടുക്കുക. സ്വാദിഷ്ടമായ പൈനാപ്പിൾ ചട്‌നി റെഡി.