പെസഹാ അപ്പം എളുപ്പം തയ്യാറാക്കാം

പച്ചരി    2 കപ്പ്

ഉഴുന്ന്    1 കപ്പ്

വെള്ളം രണ്ടര കപ്പ്

തേങ്ങ ചിരകിയത് 1 കപ്പ്

ജീരകം ¼ ടീസ്പൂൺ

 


വേണ്ട ചേരുവകൾ

പച്ചരി    2 കപ്പ്

ഉഴുന്ന്    1 കപ്പ്

വെള്ളം രണ്ടര കപ്പ്

തേങ്ങ ചിരകിയത് 1 കപ്പ്

ജീരകം ¼ ടീസ്പൂൺ

വെളുത്തുള്ളി 3 അല്ലി

ചെറിയ ഉള്ളി 5 എണ്ണം

ഉപ്പ് ½ ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം നാല് മണിക്കൂർ നേരം കുതിർത്തു വച്ച പച്ചരിയും ഉഴുന്നും കഴുകി വൃത്തിയാക്കി വെള്ളം വാർത്തു വയ്ക്കുക. പിന്നീട് അരിയും അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഉഴുന്ന്, തേങ്ങ ചിരകിയത്, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം രണ്ടുംകൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അൽപം ഉപ്പും ചേർത്ത് ഒരു മണിക്കൂർ നേരം മൂടി വയ്ക്കുക. ശേഷം ഒരു സ്റ്റീൽ പാത്രത്തിൽ വെളിച്ചെണ്ണ പുരട്ടുക. അതിലേക്ക് മാവ് ഒഴിച്ച് വട്ടയപ്പം ഉണ്ടാക്കുന്നത് പോലെ ആവിയിൽ വേവിച്ചെടുക്കുക. പെസ​ഹാ അപ്പം റെഡിയായി.