കട്ടിത്തൈര് പെർഫക്ടായി തയ്യാറാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ 

    പാൽ നന്നായി പതപ്പിക്കുക. ഇതിനായി പാൽ ഒരു പാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് നാലഞ്ച് തവണ ആറ്റുക. ശേഷം ഇതിലേക്ക് തൈര് (culture) ചേർത്ത് ഒന്നോ രണ്ടോ തവണ കൂടി ആറ്റുക.
 
 

 ഒരു ലിറ്റർ പാൽ മൂന്ന് പാത്രങ്ങളിലായി തിരിക്കുക.  ശേഷം ഇതിലൊരു ചേരുവ ഉപയോഗിക്കാം:

നാരങ്ങാനീര്

പാലിലേക്ക് പകുതി നാരങ്ങയുടെ നീര് ചേർക്കുക. നാരങ്ങയിലെ അസിഡിറ്റി പുളിപ്പിക്കൽ പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുന്നു. നല്ല കട്ടിയുള്ളതും നേരിയ പുളിയുള്ളതുമായ തൈര് ലഭിക്കാൻ ഇത് സഹായിക്കും. 

പച്ചമുളക്

ഒരു മുഴുവൻ പച്ചമുളകോ അല്ലെങ്കിൽ ഞെട്ട് മുറിച്ച നിലയിലോ പാലിലിടുക. മുളകിന്റെ ഉപരിതലത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന ലാക്ടോബാസിലസ് ബാക്ടീരിയ തൈര് ഉണ്ടാകാൻ സഹായിക്കുന്നു. തൈര് നന്നായി കട്ടയാകും. എന്നാൽ മുളകിന്റെ എരിവ് ഉണ്ടാവില്ല, പക്ഷേ നാരങ്ങ ഉപയോഗിച്ചുണ്ടാക്കുന്നതിനേക്കാൾ അല്പം കട്ടി കുറവായിരിക്കും.

സ്റ്റാർട്ടറായി തൈര് ഉപയോഗിക്കുക

കൈയ്യിലുള്ള കുറച്ച് തൈര് ഒരു സ്പൂൺ ചേർക്കാം. ഏറ്റവും വിശ്വസനീയമായ രീതിയാണിത്, കാരണം ഇതിൽ ഇതിനകം തന്നെ സജീവമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. മികച്ച ഘടനയും പരിചിതമായ രുചിയുമുള്ള തൈര് തയ്യാറാക്കാം.


ഗുണങ്ങൾ മനസ്സിലാക്കാം

വീട്ടിലുണ്ടാക്കുന്ന തൈര് പ്രോബയോട്ടിക്സുകളാൽ സമ്പന്നമാണെന്നും അത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനത്തിന് സഹായിക്കാനും ലാക്ടോസ് ഇൻടോളറൻസിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് ജിൻഡാൽ നേച്ചർക്യുർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡയറ്റീഷ്യൻ സുഷമ പി.എസ് പറയുന്നു. കൂടാതെ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, ബി-വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് തൈര്. തൈര് നല്ല കട്ടിയോടെയും ഉറച്ചും കിട്ടാൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാവുന്നതാണ്:

    പാൽ തിളപ്പിച്ച ശേഷം കുറഞ്ഞ തീയിൽ വച്ച് അല്പം കൂടി വറ്റിക്കുക. അതിനുശേഷം പാൽ ചെറുതായി ചൂടാറാൻ അനുവദിക്കുക (പൂർണ്ണമായും തണുക്കരുത്).
    പാൽ നന്നായി പതപ്പിക്കുക. ഇതിനായി പാൽ ഒരു പാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് നാലഞ്ച് തവണ ആറ്റുക. ശേഷം ഇതിലേക്ക് തൈര് (culture) ചേർത്ത് ഒന്നോ രണ്ടോ തവണ കൂടി ആറ്റുക.
    മൺപാത്രത്തിലോ കാസറോളിലോ ഒരു അടപ്പ് ഉപയോഗിച്ച് മൂടി 5 മുതൽ 8 മണിക്കൂർ വരെ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ വയ്ക്കുക. കാലാവസ്ഥയ്ക്ക് അനുസരിച്ച് സമയം വ്യത്യാസപ്പെടാം.
    തൈര് ഉറച്ചു കഴിഞ്ഞാലുടൻ ഫ്രിഡ്ജിലേക്ക് മാറ്റുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    കട്ടിത്തൈര് ലഭിക്കാൻ കൊഴുപ്പുള്ള പാൽ പയോഗിക്കാൻ സുഷമ നിർദ്ദേശിക്കുന്നു. പാൽ 10 മിനിറ്റ് നേരം കുറഞ്ഞ തീയിൽ വറ്റിക്കുന്നത് തൈരിന് കൂടുതൽ കട്ടി നൽകും. എന്നാൽ പാൽ അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം.
    "നല്ല ഗുണനിലവാരമുള്ള ഫ്രഷ് തൈര് വേണം ഉറയൊഴിക്കാൻ ഉപയോഗിക്കാൻ. ഇത് പാലിൽ ചേർക്കുന്നതിന് മുമ്പ് റൂം ടെമ്പറേച്ചറിൽ ആയിരിക്കണം. ഒരു ടീസ്പൂൺ മുതൽ ഒരു ടേബിൾസ്പൂൺ വരെ തൈര് ആവശ്യാനുസരണം ഉപയോഗിക്കാം," പാൽ പതപ്പിക്കുന്നത് കട്ടി കൂടാൻ അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
    "പുളിച്ച തൈര് ഉറയൊഴിക്കാൻ ഉപയോഗിക്കരുത്, അങ്ങനെ ചെയ്താൽ പുതിയ തൈരും പുളിച്ചുപോകും. ഉറയൊഴിക്കുന്ന തൈര് പാലിൽ എല്ലായിടത്തും ഒരുപോലെ കലരേണ്ടത് പ്രധാനമാണ്. സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കുക," സുഷമ പറഞ്ഞു. മൺപാത്രങ്ങൾ തൈര് ഉണ്ടാക്കാൻ ഏറ്റവും മികച്ചതാണെന്നും അവർ വിശ്വസിക്കുന്നു.
    തണുപ്പുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തൈര് ഉറയ്ക്കാൻ കൂടുതൽ സമയമെടുത്തേക്കാം. അങ്ങനെയുള്ളവർ പാൽ ഓവനിലോ അല്ലെങ്കിൽ കമ്പിളി തുണികൾ കൊണ്ട് പൊതിഞ്ഞോ സൂക്ഷിക്കുന്നത് നന്നായിരിക്കും. 
    "ഓർക്കുക, ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം അനുസരിച്ചിരിക്കും തൈരിന്റെ കട്ടി. അതുകൊണ്ട് ഓരോ തവണ ഉണ്ടാക്കുമ്പോഴും ചെറിയ മാറ്റങ്ങൾ വരാം. നിങ്ങൾ ആദ്യമായിട്ടാണ് ഉണ്ടാക്കുന്നതെങ്കിൽ, കുറഞ്ഞത് രണ്ട് തവണയെങ്കിലും പരീക്ഷിച്ച് നോക്കിയാൽ ഏറ്റവും അനുയോജ്യമായ രീതി കണ്ടെത്താനാകും,