തയ്യാറാക്കാൻ എളുപ്പമാണ് പെപ്പർ ചിക്കൻ
ഇഞ്ചി
വെളുത്തുള്ളി
സവാള
ചിക്കൻ വിഭവങ്ങളുടെ ആരാധകരാണോ?. എങ്കിൽ ഒരു തവണയെങ്കിലും പെപ്പർ ചിക്കൻ കഴിച്ചു നോക്കണം. ചിക്കൻ വിഭവങ്ങളിൽ തയ്യാറാക്കാൻ ഏറ്റവും എളുപ്പമുള്ളതാണിത്. കറിയോടു കൂടിയോ അല്ലെങ്കിൽ റോസ്റ്റാക്കിയെടുക്കാനോ സാധിക്കുന്ന റെസിപ്പിയിലാണ് ഇതിൻ്റെ പാചകം.
ചേരുവകൾ
വെളിച്ചെണ്ണ
ഇഞ്ചി
വെളുത്തുള്ളി
സവാള
തക്കാളി
മുളകുപൊടി
ഗരംമസാല
മല്ലിപ്പൊടി
കുരുമുളകുപൊടി
ഉപ്പ്
കറിവേപ്പില
വെള്ളം
തയ്യാറാക്കുന്ന വിധം
അടി കട്ടിയള്ള ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചതു ചേർത്ത് വഴറ്റുക.
രണ്ട് പച്ചമുളക് നീളത്തിൽ അരിഞ്ഞതും സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക.
സവാള വെന്തു വരുമ്പോൾ കഷ്ണങ്ങളാക്കിയ തക്കാളി ചേർത്തിളക്കുക.
ഒപ്പം മുളുകപൊടി, ഗരംമസാല, മല്ലിപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയ എല്ലില്ലാത്ത ചിക്കൻ ചേർക്കുക.
ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കാം.
ശേഷം ഇളക്കി അടച്ചു വച്ച് വേവിക്കുക.
ചിക്കൻ നന്നായി വെന്തു കഴിഞ്ഞ് അടുപ്പണച്ച് ചൂടോടെ വിളമ്പാം.