വീട്ടിൽ തയ്യാറാക്കാം മട്ടൻ കീമ സമോസ

 

പ്രധാന ചേരുവകള്‍
7 എണ്ണം സമോസ ഷീറ്റ്
250 ഗ്രാം മട്ടണ്‍ ചോപ്സ്
പ്രധാന വിഭാവങ്ങള്‍ക്കായി
4 എണ്ണം അരിഞ്ഞ ഉള്ളി
2 ടീസ്പൂണ്‍ അരിഞ്ഞ പച്ച മുളക്
1/2 കപ്പ് അരിഞ്ഞ മല്ലിയില
1/4 ടീസ്പൂണ്‍ ഗരം മസാലപ്പൊടി
ആവശ്യത്തിന് മല്ലിപ്പൊടി
1/2 ടീസ്പൂണ്‍ മഞ്ഞള്‍
1 1/2 ടീസ്പൂണ്‍ ഇഞ്ചി
2 ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്
1/4 ടീസ്പൂണ്‍ മുളകുപൊടി
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് ശുദ്ധീകരിച്ച എണ്ണ

ക്രിസ്പി മട്ടന്‍ കീമ സമൂസ തയാറാക്കുന്ന വിധം

ഒരു പാനില്‍ അല്പം എണ്ണ ചേര്‍ക്കുക, 2 ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് 1 ½ ടീസ്പൂണ്‍, അല്പം മുളകുപൊടി, ½ ടീസ്പൂണ്‍ മല്ലിപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, ഗരം മസാല 1/4 ടീസ്പൂണ്‍, അരിഞ്ഞ മുളക് 2 ടീസ്പൂണ്‍ എന്നിവ ചേര്‍ക്കുക.

എല്ലാ ചേരുവകളും നന്നായി ഇളക്കുക. ഇപ്പോള്‍ ഇതിലേയ്ക്ക് 250 ഗ്രാം മട്ടണ്‍ കീമ ചേര്‍ക്കുക. എല്ലാ ചേരുവകളും ഇടത്തരം തീയില്‍ 4-5 മിനിറ്റ് വഴറ്റുക. ഇനി 3-4 അരിഞ്ഞ ഉള്ളി ചേര്‍ത്ത് എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക.

ഇനി അരിഞ്ഞ മല്ലിയില ചേര്‍ത്ത് നന്നായി ഇളക്കുക. ചട്ടിയില്‍ വെള്ളം വറ്റുന്നതുവരെ 5 മിനിറ്റ് വേവിക്കുക. ശേഷം ഇത് തണുക്കാനായി മാറ്റി വെയ്ക്കുക. സമോസ പാറ്റി ഉപയോഗിച്ച് കോണ്‍ ആകൃതിയില്‍ മടക്കിയ ശേഷം തയ്യാറാക്കി വെച്ച ഫില്ലിംഗുകള്‍ ചേര്‍ത്ത് അടയ്ക്കുക.
മൈദയും വെള്ളവും ചേര്‍ത്ത് സമോസ നന്നായി അടയ്ക്കുക. ചട്ടിയില്‍ എണ്ണ ചേര്‍ത്ത് ചൂടാക്കുക. എണ്ണ ചൂടായ ശേഷം സമോസ ചേര്‍ത്ത് സ്വര്‍ണ്ണനിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.